Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiസമ്പൂർണ ചന്ദ്രഗ്രഹണം...

സമ്പൂർണ ചന്ദ്രഗ്രഹണം ഇന്ന് രാത്രിയിൽ ദൃശ്യമാകും: ഇന്ത്യൻ സമയം രാത്രി 8.58

ന്യൂഡൽഹി : ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഇന്ന് രാത്രി സമ്പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനിറ്റും നീണ്ട് നിൽക്കുന്ന ഗ്രഹണ പ്രക്രിയയുടെ ഇന്ത്യൻ സമയം രാത്രി 8.58 നാണ്.

കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും. രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക.

എട്ടാം തീയതി അർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻകൂട്ടി പറയാതെ എ.ടി.എം. കാർഡിന് സർവീസ് ചാർജ് : തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം : സൗജന്യമായി നൽകിയ എ.ടി.എം. കാർഡിന് മുന്നറിയിപ്പില്ലാതെ വാർഷിക മെയിന്റനൻസ് ചാർജ് ഈടാക്കി എന്ന പരാതിയിൽ തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ. കോട്ടയം കാരപ്പുഴ സ്വദേശികളായ...

പൂപ്പള്ളിക്കാവ് റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ : ചേർത്തല  - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പൂപ്പള്ളിക്കാവ് ക്ഷേത്രം റെയിൽവേ ഗേറ്റ് ജൂൺ 17-ന് രാവിലെ എട്ട് മണി മുതൽ 22 -ന് വൈകിട്ട്  ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങൾ...
- Advertisment -

Most Popular

- Advertisement -