Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപുളിക്കീഴ് പാലത്തിന്...

പുളിക്കീഴ് പാലത്തിന് സമീപം റോഡ് മധ്യത്തിൽ കുഴി: ഇന്ന് വൈകിട്ട് മെറ്റിലിട്ട് താൽക്കാലിക പരിഹാരം കണ്ടു

തിരുവല്ല: ഉന്നത നിലവാരത്തിൽ നവീകരിച്ച സംസ്ഥാന പാതയിലെ മധ്യത്തിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിരുവല്ല- കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് പാലത്തിന് സമീപം  റോഡ് മധ്യത്തിൽ ഒരടിയിലധികം വലിപ്പത്തിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്.

പൊടിയാടി ഭാഗത്ത് നിന്ന് വരുമ്പോൾ പാലം തുടങ്ങുന്നതിന് തൊട്ട് മുൻപാണ് കുഴി രൂപപ്പെട്ടത്. രാത്രിയിൽ ഇതു വഴി കടന്നു പോകുന്ന ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴിയിൽപ്പെട്ട് അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്. നേരത്തെ ഇവിടെ രൂപപ്പെട്ട കുഴി പൊതുമരാമത്ത് അധികൃതർ അറ്റകുറ്റപ്പണി നടത്തി മൂടിയിരുന്നു.

മൂടിയഭാഗം തന്നെയാണ് വീണ്ടും ഇളകിമാറി ആഴമുള്ള കുഴിയായി മാറിയത്.  കുഴിയ്ക്ക് മൂന്ന് അടിയിലേറെ താഴ്ചയുണ്ട്. ഉന്നത നിലവാരത്തിൽ നിർമിച്ച റോഡായതിനാൽ വാഹനങ്ങൾ ഇതു വഴി വേഗത്തിലാണ് കടന്നുപോകുന്നത്. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

അതേസമയം ഇന്ന് (ബുധൻ) വൈകിട്ട് 6.30 മണിയോടെ അധികൃതർ എത്തി കുഴിയുടെ മുകളിൽ മെറ്റിൽ ഇട്ട് താൽകാലിക പരിഹാരം കണ്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുഷ്പമേള  കാൽനാട്ടുകർമ്മം നടന്നു 

തിരുവല്ല: ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ മുനിസിപ്പൽ മൈതാനത്തിൽ നടക്കുന്ന പുഷ്പമേളയുടെ  കാൽനാട്ടുകർമ്മം നഗരസഭ ചെയർപേഴ്സൺ  അനു ജോർജ് ഉദ്ഘാടനം  നിർവഹിച്ചു.സെബാസ്റ്റ്യൻ കാടുവെട്ടുർ അധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡൻറ് ഇ എ...

ഐഎന്‍ടിയുസി നേതാവ് രാമഭദ്രൻ കൊലപാതകം : 14 സിപിഎമ്മുകാർ കുറ്റക്കാർ

തിരുവനന്തപുരം :  അഞ്ചല്‍ ഏരൂരില്‍ ഐഎന്‍ടിയുസി നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസിൽ 14 സിപിഎമ്മുകാർ കുറ്റക്കാർ. തിരുവനന്തപുരം  സിബി ഐ കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 4...
- Advertisment -

Most Popular

- Advertisement -