Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryയുവാക്കൾ ക്രൂര...

യുവാക്കൾ ക്രൂര പീഡനത്തിനു ഇരയായ സംഭവത്തിൽ ആഭിചാരക്രിയകൾ നടന്നതായി പറയുന്നത് അന്വേഷണം വഴി തിരിച്ചു വിടാനുള്ള തന്ത്രമാണെന്ന് – പൊലീസ്   

കോഴഞ്ചേരി: ചരൽക്കുന്ന് ആന്താലി മണ്ണിൽ രണ്ട് യുവാക്കൾ യുവ ദമ്പതികളുടെ ക്രൂര മർദ്ദനത്തിനും പീഡനത്തിനും ഇരയായ സംഭവത്തിൽ ആഭിചാരക്രിയകൾ നടന്നു വെന്ന് പറയുന്നത് അന്വേഷണം വഴി തിരിച്ചു വിടാനുള്ള പ്രതികളുടെ തന്ത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ആറന്മുള പൊലീസ് വ്യക്തമാക്കി.

സെപ്തംബർ 1 ന് ആലപ്പുഴ സ്വദേശിയായ 19 കാരനും അഞ്ചാം തീയതി റാന്നി സ്വദേശിയായ 30 കാരനുമാണ് ദമ്പതികളുടെ മർദനത്തിന് ഇരയായത്. യുവാക്കൾക്ക് പ്രതി ജയേഷിൻ്റെ ഭാര്യ രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ജയേഷ് യുവാക്കളെ തന്ത്രപരമായി 2 ദിവസങ്ങളിലായി വീട്ടിലേക്ക് വിളിപ്പിച്ച് ഭാര്യയുമായി ചേർന്ന് കൊടിയ മർദനത്തിന് വിധേയമാക്കിയത്.              ജയേഷിൻ്റെ ഭീഷണിയ്ക്കും സമ്മർദത്തിനും മുൻപിൽ ഭാര്യ രശ്മി വഴങ്ങിയ ശേഷം മർദനത്തിന് കൂട്ടുനിന്നുവെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

ജയേഷിൻ്റെ ഫോണിൽ നിന്ന് പീഡന ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഫോണിൻ്റെ ലോക്ക് തുറക്കുന്നതിനുള്ള പാസ് വേർഡ് പ്രതി ഇതുവരെ പൊലീസിന് നൽകിയിട്ടില്ല. ക്രൂരമർദനത്തിന് ശേഷം അവശനായ റാന്നി സ്വദേശിയെ ഇരുവരും ചേർന്ന് താങ്ങിയെടുത്ത് രാത്രിയിൽ ഓട്ടോയിൽ കയറ്റി റാന്നി ഭാഗത്ത് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. മർദനത്തിനിരയായ 2 യുവാക്കളും യഥാർഥത്തിൽ സംഭവിച്ചത് പൊലീസിനോട് പറയാൻ ആദ്യം തയ്യാറായില്ല.

സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ദമ്പതികൾ തങ്ങളെ ക്രൂരമായി മർദ്ദിച്ച വിവരം പറയുന്നത്. യുവാക്കൾക്ക് രശ്മിയുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധവും ചാറ്റും ജയേഷ് കണ്ടെത്തിയതിനെ തുടർന്ന് പകതീർക്കാൻ ജയേഷ് ഭാര്യയെ ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാക്കിയും നടത്തിയ ആക്രമമാണ് ഇതെന്നും പൊലീസ് സംശയിക്കുന്നു.                

കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ഊർജിതമാക്കാനാണ് പൊലീസ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാനനപാത വഴി വരുന്ന അയ്യപ്പഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി

ശബരിമല : കാനനപാത വഴി കാൽനടയായി വരുന്ന അയ്യപ്പഭക്തർക്ക് മുക്കുഴിയിൽ വച്ച് പ്രത്യേക പാസ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ വഴി വെർച്വൽ ക്യൂ ആയും സ്പോട്ട് ബുക്കിംഗ്...

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

തിരുവനന്തപുരം : മഷിപുരണ്ട ചൂണ്ടുവിരൽ ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ ചിഹ്നമാണ് . ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. വിരലിൽ പുരട്ടിയാൽ വെറും നാൽപതു...
- Advertisment -

Most Popular

- Advertisement -