Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഎം ഡി...

എം ഡി എം എ യുമായി യുവാവ് പിടിയിൽ

പന്തളം: എം ഡി എം എ യുമായി പന്തളത്ത് യുവാവ് പിടിയിലായി. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വളപ്പ് വീട്ടിൽ അനീഷ് അബ്ദുൾ ഖാദർ (39) ആണ് പന്തളം പോലീസിൻെറ പിടിയിലായത്. 15ന് രാത്രി 8ഓടെ ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പന്തളം എസ് ഐ അനീഷ് എബ്രഹാമും സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമിൻെറ സഹായത്തോടെയാണ് പന്തളം ടൌണിൽ നിന്നും പ്രതിയെ പിടികൂടിയത്.

പ്രതി വന്ന മഹീന്ദ്ര ബൊലേറോ ട്രക്ക് തടഞ്ഞു നിർത്തി പരിശോധിക്കുകയും പ്രതിയിൽ നിന്ന് രാസലഹരിയിനത്തിൽപ്പെട്ട 0.28 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിയെയും എം ഡി എം എയും  വാഹനവും കസ്റ്റഡിയിലെടുത്തു.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിൻെറ നേതൃത്വത്തിൽ എസ് ഐ അനീഷ് എബ്രഹാം, സി പി ഒ ശരത്ത് എസ് പിള്ള , ജില്ലാ ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന സിപിഎം കൗൺസിലർ അറസ്റ്റിൽ

കണ്ണൂർ : കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച് ഓടിയ നഗരസഭയിലെ സിപിഐഎം കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ.വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവൻ മാല പൊട്ടിച്ചത് .77...

വിഷു – ഈസ്റ്റർ സഹകരണ വിപണി ഉദ്ഘാടനം 11ന്

തിരുവനന്തപുരം : സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും, 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി നടത്തുന്ന 170 വിഷു - ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -