Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിയന്ത്രണം നഷ്ടമായ...

നിയന്ത്രണം നഷ്ടമായ ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം:  മൂന്നു പേർക്ക്  പരിക്ക്

കോട്ടയം : ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം. അപകടത്തിൽ ആംബുലൻസ് ഡ്രൈവറും രോഗികളും അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

പരിക്കേറ്റ ആംബുലൻസ് യാത്രക്കാരായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന സ്വദേശിയായ മെയിൽ നഴ്‌സ് ജിതിൻ ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു സംഭവം. ഇടുക്കിയിൽ നിന്നും രോഗിയെയുമായി എത്തിയ 108 ആംബുലൻസ് നിയന്ത്രണം നഷ്ടമായി റോഡരികിൽ നിന്നും തെന്നി മാറി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് മറിയുകയായിരുന്നു.

അപകടത്തിൽ ആംബുലൻസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. കാറിനും സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ മൂന്നു വാഹനങ്ങളിലായി ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോഡിൽ വർണ പുക പടർത്തി വാഹന യാത്ര : കേസെടുത്ത് പൊലീസ്

കോഴിക്കോട് : റോഡിൽ വർണ പുക പടർത്തി യുവാക്കളുടെ വാഹനയാത്ര. കോഴിക്കോട് നാദാപുരത്താണ് സംഭവം.വിവിധ വർണങ്ങളിൽ പുക പടർത്തി കാർ യാത്ര നടത്തിയ വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.നാദാപുരം ആവോലത്ത് മുതല്‍...

ബംഗ്ലാദേശി ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ

ന്യൂഡൽഹി : അറസ്റ്റിലായ ബംഗ്ലാദേശി ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ. ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ഭീകരര്‍. ലഷ്കർ തലവൻ ഹഫീസുമായി നേരിട്ട് ബന്ധമുള്ള ഷാബീർ അഹമ്മദാണ് അറസ്റ്റിലായ...
- Advertisment -

Most Popular

- Advertisement -