Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsKollamഒരു കുടുംബത്തിലെ...

ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസ്ന് ഒന്നുമില്ല: കെ ബി ഗണേഷ് കുമാർ

കൊട്ടാരക്കര: ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസ്ന് ഒന്നുമില്ലെന്ന് കെ ബി ഗണേഷ് കുമാർ. എൻഎസ്എസ്സി നെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കാശ് മുടക്കിയാൽ ഏത് അലവലാതികൾക്കും ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റ്. നേരത്തെ സുകുമാരന്‍ നായര്‍ ഈ സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനന്ദിക്കുന്നു. അതിൽ എങ്ങനെയാണ് തെറ്റ് കണ്ടെത്തുക. അദ്ദേഹത്തിന്‍റെ  കൈകളിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹം അഴിമതിക്കാരനല്ല.

മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റായി കെ.ബി ഗണേഷ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം : 9 സൈനികർ അടക്കം 100ഓളം പേരെ കാണാതായി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 9 സൈനികർ അടക്കം 100ഓളം പേരെ കാണാതായി. ഉത്തരകാശിയിലെ ഹർഷിൽ സൈനിക ക്യാമ്പിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായത് .ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ ധരാലിക്കു മുകളിലുള്ള...

എളമരം കരീം സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി: സുദീപ് ദത്ത പ്രസിഡന്റ്

ന്യൂഡൽഹി: സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി എളമരം കരീമിനെ തെര‍ഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. എളമരം കരീം ഇപ്പോൾ സിഐടിയു സംസ്ഥാന സെക്രട്ടറിയാണ്. ഈ പദം ഒഴിയും. അഖിലേന്ത്യ പ്രസിഡന്റായി സുദീപ്...
- Advertisment -

Most Popular

- Advertisement -