Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂർ തളിപ്പറമ്പിൽ...

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം : നിരവധി കടകൾ കത്തി

കണ്ണൂർ : കണ്ണൂർ തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം.ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തീപിടിച്ചത് . വൈകിട്ട് അഞ്ചുമണിയോടെ കോംപ്ലക്സിലുള്ള കളിപ്പാട്ട വിൽപനശാലയിലാണ് തീപിടിത്തമുണ്ടായത്. ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്ന മൂന്നു നില കെട്ടിടത്തിലെ 10 കടകൾ പൂർണമായും കത്തിയമർന്നു.ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ തരിശു കിടന്ന പാടശേഖരത്തിന് തീപിടിച്ചു: ആളപായം ഇല്ല

തിരുവല്ല: കുറ്റൂരിൽ തരിശു കിടന്ന പാടശേഖരത്തിന് തീപിടിച്ചു. സംഭവത്തിൽ ആളപായം ഇല്ല. കുറ്റൂർ മധുരംപുഴ ചാലിനോട് ചേർന്നുള്ള പത്തേക്കർ വരുന്ന  പാടശേഖരത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ തീപിടിച്ചത്. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ...

നിയുക്തി തൊഴില്‍ മേള നവംബര്‍ 2 ന്

ആലപ്പുഴ: ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും സെന്റ് മൈക്കള്‍സ് കോളേജ് ചേര്‍ത്തലയും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള 'നിയുക്തി 2024' നവംബര്‍ 2ന് ശനിയാഴ്ച സെന്റ് മൈക്കള്‍സ് കോളേജില്‍ ...
- Advertisment -

Most Popular

- Advertisement -