Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsChennaiതെന്നിന്ത്യൻ സൂപ്പർ...

തെന്നിന്ത്യൻ സൂപ്പർ താരം തൃഷ വിവാഹിതയാകുന്നു

ചെന്നൈ : തെന്നിന്ത്യൻ സൂപ്പർ താരം തൃഷ വിവാഹിതയാകുന്നു. ചണ്ഡീഗഢില്‍നിന്നുളള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു. ശരിയായ വ്യക്തി വരുമ്പോള്‍ ശരിയായ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസ് തുറന്ന് പറഞ്ഞിരുന്നു.

തനിക്ക് വിവാഹത്തില്‍ വിശ്വാസമില്ലെന്നും അത് നടന്നാലും കുഴപ്പമില്ല, നടന്നില്ലെങ്കിലും കുഴപ്പമില്ല എന്നും തൃഷ അടുത്തിടെ വ്യക്തമാക്കി. എന്നാല്‍ അതിനുളള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു.

അതേസമയം വിവാഹ വാര്‍ത്തകള്‍ സംബന്ധിച്ച്‌ യാതൊരുവിധ പ്രതികരണവും നടിയോ  കുടുംബമോ നടത്തിയിട്ടില്ല. നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015 ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ടാം വാർഡ് 62 ബൂത്ത് കവിയൂർ പഞ്ചായത്ത് കൺവെൻഷൻ നടത്തി

മുണ്ടിയപ്പള്ളി : രണ്ടാം വാർഡ് കൺവെൻഷൻ തെരഞ്ഞെടുപ്പ് മുണ്ടിയപ്പള്ളി ജേക്കബ് ചെറിയാൻ മുണ്ടക്കൽ ഭവനത്തിൽ നടത്തപ്പെട്ടു .കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ...

മാത്യു ടി തോമസ് എംഎല്‍എ യുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയും : ജില്ലാ കലക്ടര്‍

പത്തനംതിട്ട : മാത്യു ടി തോമസ് എംഎല്‍എ യുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 2002 മാര്‍ച്ചിലാണ് തീവ്ര വോട്ടര്‍ പട്ടിക...
- Advertisment -

Most Popular

- Advertisement -