Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiബിഎസ്എന്‍എല്‍ 5ജിയിലേക്ക്...

ബിഎസ്എന്‍എല്‍ 5ജിയിലേക്ക് : പരീക്ഷണം പൂർത്തിയായി

ന്യൂഡൽഹി: രാജ്യവ്യാപകമായുള്ള 5ജി വിന്യാസത്തിന് മുന്നോടിയായുള്ള പരീക്ഷണം പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്ലിന്‍റെ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്ക് വിന്യാസത്തിനായുള്ള ഒരു പൈലറ്റ് പദ്ധതി പൂര്‍ത്തിയായതായി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ വിവേക് ദുവാ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.

5ജിക്കായുള്ള പരീക്ഷണം ഇതിനകം ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന 4ജി നെറ്റ്‌വര്‍ക്കാണ് ഇപ്പോള്‍ ബിഎസ്എന്‍എല്ലിനുള്ളത്. ഉടന്‍തന്നെ 5ജി വിന്യാസം തുടങ്ങുമെന്നും വിവേക് ദുവാ കൂട്ടിച്ചേര്‍ത്തു.

വരുന്ന ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 4ജി പോലെതന്നെ തദ്ദേശീയമായി വികസിപ്പിച്ച 5ജി സാങ്കേതികവിദ്യയിലാണ് ബിഎസ്എന്‍എല്‍ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കും രാജ്യത്ത് ഒരുക്കുന്നത്.

തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയാണ് ബിഎസ്എന്‍എല്‍ രാജ്യത്തുടനീളം അവരുടെ നെറ്റ്‌വര്‍ക്കില്‍ വിന്യസിച്ചിരിക്കുന്നത്.  സെപ്റ്റംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 92,564 ‘മെയ്‌ഡ‍് ഇന്‍ ഇന്ത്യ’ 4ജി ടവറുകൾ ഉദ്ഘാടനം ചെയ്‌തിരുന്നു. ഇതോടെ സ്വീഡൻ, ഫിൻലാൻഡ്, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം സ്വന്തമായി 4ജി സാങ്കേതികവിദ്യയുള്ള രാജ്യമായി ഇന്ത്യ മാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാകുംഭമേള : പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്

പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ചൊവ്വാഴ്ച മഹാ കുംഭമേള സന്ദർശിക്കുകയും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രി...

ജനങ്ങൾ ആഗ്രഹിക്കും വിധം കുട്ടനാടിന്റെ സമഗ്ര വികസനം സർക്കാർ യാഥാർഥ്യമാക്കും: മുഖ്യമന്ത്രി

ആലപ്പുഴ : പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം കുട്ടനാടിന്റെ സമഗ്ര വികസനം സർക്കാർ...
- Advertisment -

Most Popular

- Advertisement -