Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ മഹാദേവ...

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തുലാസംക്രമ നെയ്യാട്ട് 17ന് 

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തുലാസംക്രമ നെയ്യാട്ട് 17ന് നടക്കും. സംക്രമ മുഹൂർത്തമായ നാളെ ഉച്ചയ്ക്ക് 1.47 ന് ‘അറുനാവുഴക്ക്’ നെയ്യ് ദേവന് അഭിഷേകം ചെയ്യും. തുടർന്നു സമ്പൂർണ നെയ്യഭിഷേകം നടക്കും. നമസ്കാര മണ്ഡപത്തിൽ സ്വർണകലശത്തിൽ നിറച്ച നെയ്യ് പൂജിച്ച ശേഷം ക്ഷേത്രത്തിനു പ്രദക്ഷിണവും നടത്തിയ ശേഷമാകും നെയ്യാട്ട്.

ഇതേ മുഹൂർത്തത്തിൽ തന്നെ മഹാദേവ ക്ഷേത്രത്തിൻ്റെ മൂലസ്‌ഥാനമായ കുന്നത്ത് മഹാദേവ ക്ഷേത്രത്തിലും നെയ്യാട്ട് നടക്കും.ആചാരപ്രകാരം കാഞ്ഞിരപ്പള്ളി ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഇന്നു നെയ്യ് എത്തിക്കും. ഈ നെയ്യാണ് ആദ്യം അഭിഷേകം ചെയ്യുക.

ഭക്തർക്ക് വഴിപാടായും നെയ്യ് സമർപ്പിക്കാം. മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുമാണ് തുലാസംക്രമ നെയ്യാട്ടിനുള്ള നെയ്യ് സമർപ്പിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു

ആലപ്പുഴ: ഈ വര്‍ഷത്തെ ട്രോളിങ് നിരോധന കാലയളവിലേക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. 20നും 45നുമിടയില്‍ പ്രായവും നീന്തല്‍ പ്രാവീണ്യവുമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഇവര്‍...

പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

തിരുവല്ല : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കി ആരോഗ്യത്തോടെ ജീവിക്കുന്ന സമൂഹത്തെ കെട്ടിപടുക്കുന്നതിനും ലഹരി...
- Advertisment -

Most Popular

- Advertisement -