Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsസര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്...

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ നമ്പര്‍ : വിജ്ഞാപനമായി

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനാണ് നീക്കം. KL 90, KL 90 Dസീരീസിലാണ് സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും KL 90A, ശേഷം KL 90E രജിസ്‌ട്രേഷന്‍ നമ്പറുകള്‍ നല്‍കും. KL 90B, KL 90F രജിസ്‌ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സര്‍വകലാശാലകള്‍ എന്നിവക്ക് KL 90Cയും ആ സീരീസിലെ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ KL 90G സീരീസിലും രജിസ്‌ട്രേഷന്‍ നല്‍കും.

കെ എസ് ആർ ടി സി ബസുകള്‍ക്കുള്ള KL 15 സീരീസ് തുടരും. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലെവൽ ക്രോസ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ- ഹരിപ്പാട് റെയിൽവേ സ്റേഷനുകൾക്കിടയിലുള്ള തകഴി റെയിൽവേ ഗേറ്റ് (ലെവൽ ക്രോസ് 101) ഒക്ടോബർ 22 രാവിലെ ആറ് മണി മുതൽ ഒക്ടോബർ 23 രാവിലെ ആറ് മണി വരെ അടച്ചിടും. ഇതു...

മാസപ്പടി കേസ് : ശശിധരൻ കർത്തയുടെ മകളെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി : മാസപ്പടി കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത് .സിഎംആര്‍എൽ കമ്പനിയുടെ സഹോദര സ്ഥാപനമായ നിപുണ ഇന്റർനാഷണൽ...
- Advertisment -

Most Popular

- Advertisement -