Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവ് പൊങ്കാല...

ചക്കുളത്തുകാവ് പൊങ്കാല പന്തൽ കാൽനാട്ടു കർമ്മം

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തൊടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം നടന്നു. കാൽനാട്ടു കർമ്മം ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നിർവ്വഹിച്ചു.
     
ചക്കുളത്തുകാവിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഡിസംബർ 4 വ്യാഴാഴ്ച നടക്കും. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ പൊങ്കാലയിൽ പങ്കെടുക്കും. പൊങ്കാല കൂപ്പൺ വിതരണം ആരംഭിച്ചു. പൊങ്കാലയുടെ വരവ് അറിയിച്ചുള്ള നിലവറ ദീപം തെളിയിക്കൽ  നവംബർ 30 നും, കാർത്തിക സ്തംഭം ഉയർത്തൽ നവംബർ 23 നും നടക്കുമെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.
   
ക്ഷേത്ര മേൽശാന്തിമാരായ അശോകൻ നമ്പൂതിരി ,രഞ്ചിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ  പിഷാരത്ത്, ചക്കുളത്തമ്മ ഡക്കറേഷൻ മനോജ്, ഉത്സവ കമ്മറ്റി അംഗങ്ങളും നിരവധി വിശ്വാസികളും കാൽനാട്ടു കർമ്മത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ

ടെഹ്‌റാൻ : യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ .വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായും ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതായും ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.എന്നാൽ യുഎസ് സർക്കാർ...

മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം: ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഇന്ന്  മുതല്‍ 18 വരെ ശക്തമായ മഴക്കുള്ള മഞ്ഞ അലര്‍ട്ട്  പ്രഖ്യാപിച്ചു.  കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും...
- Advertisment -

Most Popular

- Advertisement -