Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiചെങ്കോട്ട സ്‌ഫോടനം...

ചെങ്കോട്ട സ്‌ഫോടനം : അന്വേഷണത്തിൽ എൻഐഎ അഡീഷണൽ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘം

ന്യൂഡൽഹി : ചെങ്കോട്ട സ്‌ഫോടനത്തിൽ വിശദമായ അന്വേഷണം നടത്തുക എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിലെ 10 അംഗ സംഘം. പൊലീസിൽ നിന്നും എൻഐഎ അന്വേഷണം ഏറ്റെടുത്തു. വിജയ് സാക്കറെയ്‌ക്ക് പുറമേ ഒരു ഐജി, രണ്ട് ഡിഐജിമാർ,മൂന്ന് എസ്‌പിമാർ, ഡിഎസ്‌പിമാർ എന്നിവരടങ്ങുന്നതാണ് ടീം.

ചെങ്കോട്ടയ്‌ക്ക് സമീപം കാറിൽ സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബി ആണ് വൈറ്റ്‌കോളർ ഭീകരസംഘ തലവൻ എന്നാണ് അന്വേഷണ സംഘത്തിന് മനസിലായത്. ഇയാളടങ്ങുന്ന സംഘത്തിന് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദുമായുള്ള ബന്ധവും തെളിഞ്ഞു. സ്‌ഫോടന സമയത്തെ കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.

സ്‌ഫോടനത്തിന് മുൻപുള്ള ദിവസങ്ങളിലും ഡോ. ഉമർ നബി ഇവിടെ വന്നിരുന്നു എന്ന് തെളിഞ്ഞു. ഈ ദിവസങ്ങളിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ലഭിച്ച വിവിധ ദൃശ്യങ്ങളിൽ സ്‌ഫോടനത്തിനുപയോഗിച്ച കാറിന്റെ സാന്നിദ്ധ്യം ഉണ്ട്. ഫരീദാബാദിലും ഡൽഹിയിലും വലിയ ആക്രമണത്തിനാണ് വൈറ്റ്‌കോളർ ഭീകരസംഘം പദ്ധതിയിട്ടത്.

ആഭ്യന്തര മന്ത്രാലയം ഇന്നലെയാണ് അന്വേഷണം എൻഐഎയ്‌‌ക്ക് കൈമാറിയത്. ജമ്മു കാശ്‌മീർ പൊലീസ്, ഡൽഹി പൊലീസ്, ഹരിയാന പൊലീസ് എന്നിവരിൽ നിന്ന് ജെയ്‌ഷെ മോഡ്യൂളുമായി ബന്ധപ്പെട്ട എല്ലാ കേസ് ഡയറികളും എൻഐഎ സംഘം ഏറ്റെടുക്കുമെന്നാണ് വിവരം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുംബൈയിലെ കെമിക്കൽ ഫാക്‌ടറിയിലെ പൊട്ടിത്തെറി:മരണം 10 ആയി

മുംബൈ: ഡോംബിവാലിയിലെ കെമിക്കൽ ഫാക്‌ടറിയിൽ ബോയ്ലർ പ്ലാന്റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി.വ്യാഴാഴ്ച രാത്രി വരെ മരണസംഖ്യ 7 ആയിരുന്നു. വെള്ളിയാഴ്ച 3 മൃതദേഹങ്ങൾ കൂടി അധികൃതർ കണ്ടെടുത്തു. ഡോംബിവാലി ഫേസ്...

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സിവിൽ സർവ്വീസ പരീക്ഷാ പരിശീലന കോഴ്സായ സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്കുള്ള...
- Advertisment -

Most Popular

- Advertisement -