Tuesday, September 1, 2026
No menu items!

subscribe-youtube-channel

Homemavelikkraനിയന്ത്രണം നഷ്ടപ്പെട്ട...

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ചു സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

മാവേലിക്കര : നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ചു സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ചെങ്ങന്നൂർ വെൺമണി കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ മോൻസി മാത്യുവിന്റെ ഭാര്യ ടിൻസി പി തോമസ് (37) ആണ് മരിച്ചത്. കറ്റാനം ജങ്ഷന് വടക്ക് ഭാഗത്ത് ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു അപകടം.

ടിൻസി സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ടിൻസി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മാവേലിക്കരയിലുള്ള സ്കൂളിൽ രാവിലെ മക്കളെ വിട്ട ശേഷം കറ്റാനത്തെ ബ്യൂട്ടി പാർലറിലെ ജോലിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.  പൊലീസ് കേസെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണപ്പൂജകൾ : ശബരിമല നട ഇന്ന് തുറക്കും

ശബരിമല: ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട് 5.30-ന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി...

കൺസഷനും ഇനി ഡിജിറ്റലാകും : കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ

മാവേലിക്കര : കൺസഷനും മറ്റും ഡിജിറ്റലാക്കുന്നതോടെ കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. കെഎസ്ആർടിസി മാവേലിക്കരയിൽ തുടങ്ങിയ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂളിൻറെയും ടെസ്റ്റിംഗ് ഗ്രൗണ്ടിൻറെയും ഉദ്ഘാടനം റീജിയണൽ...
- Advertisment -

Most Popular

- Advertisement -