Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഅലന്റെ കൊലപാതകം...

അലന്റെ കൊലപാതകം : മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു ; ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് 16-കാരൻ

തിരുവനന്തപുരം : തൈക്കാട് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ അലനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി ജഗതി സ്വദേശി അജിൻ (ജോബി) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.ഒളിവിൽപ്പോയ ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. ഇയാൾക്കെതിരേ മ്യൂസിയം പോലീസിൽ രണ്ട്‌ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

സംഘർഷത്തിൽ ഇടപെടാൻ ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് 16 വയസ്സുകാരനായ വിദ്യാർഥിയാണ്.തർക്കം പരിഹരിക്കാൻ എന്ന് പറഞ്ഞു വിളിച്ചതിനെത്തുടർന്നായിരുന്നു അലൻ തൈക്കാട് എത്തിയത്. കേസിൽ കാപ്പ കേസ് പ്രതിയുൾപ്പെടെ 4 പേർ ഇനിയും പിടിയിലാകാനുണ്ട് .അറസ്റ്റിലായ രണ്ടുപേർ റിമാൻഡിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം മ്യൂസിയം വളപ്പിൽ പ്രഭാത നടത്തത്തിന് എത്തിയ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു.ഇന്ന് രാവിലെയായിരുന്നു സംഭവം. നടന്ന് നീങ്ങുന്നതിനിടെ പിന്നിലൂടെ എത്തിയ നായ ആക്രമിക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന മറ്റ് നായ്ക്കളെയും ഇത് ആക്രമിച്ചു....

നിലമ്പൂരിൽ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനത്തിൽ പൊലീസ് പരിശോധന : വിവാദം

മലപ്പുറം : നിലമ്പൂരിൽ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പൊലീസ് പരിശോധന നടത്തിയതിൽ വിവാദം .മനഃപൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യംവെച്ചാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും...
- Advertisment -

Most Popular

- Advertisement -