Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ ബസേലിയോസ്...

പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനകജൂബിലിയും, ഓർമ്മപ്പെരുന്നാളും നവംബർ 30 മുതൽ ഡിസംബർ 08 വരെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനക ജൂബിലി ആഘോഷങ്ങളുടെ സമാപനവും 50ാം ഓർമ്മപ്പെരുന്നാളും മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 2025 നവംബർ 30 മുതൽ ഡിസംബർ 08 വരെ ആചരിക്കും.

ചടങ്ങുകൾക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. സഭയുടെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. സുറിയാനി ഭാഷാ പണ്ഡിതനായിരുന്ന പരിശുദ്ധ ഔ​ഗേൻ ബാവായോടുള്ള ആദരസൂചകമായി ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ് ദിനമായ നവംബർ 30 ഞായറാഴ്ച്ച സുറിയാനി ഭാഷയിൽ വിശുദ്ധ കുർബാനയർപ്പിക്കും. മലങ്കര മൽപ്പാൻ ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പാ മുഖ്യകാർമ്മികത്വം വഹിക്കും.

ഡിസംബർ 1ന്  രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന – ഫാ.അനൂപ് ഏബ്രഹാം (മാനേജർ, മാർ കുറിയാക്കോസ് ദയറാ, പാമ്പാടി). ഡിസംബർ 2ന് രാവിലെ 7ന് വിശുദ്ധ കുർബാന – ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ (പ്രിൻസിപ്പൽ, വൈദിക സെമിനാരി, കോട്ടയം) . ഡിസംബർ 3ന് രാവിലെ 7ന് വിശുദ്ധ കുർബാന – ഫാ.അലക്സ് തോമസ് (സബ് എഡിറ്റർ, മലങ്കരസഭാ മാസിക).  വൈകീട്ട് 5 മണിക്ക് സന്ധ്യാനമസ്ക്കാരം സുറിയാനിയിൽ. തുടർന്ന് നടക്കുന്ന സ്മൃതിസന്ധ്യ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ  ഉദ്ഘാടനം ചെയ്യും. സ്മൃതിസന്ധ്യയിലെ മുഖ്യാതിഥികളായ കൽദായ സുറിയാനി സഭാധ്യക്ഷൻ അഭിവന്ദ്യ ഔ​ഗേൻ കുര്യാക്കോസ് മെത്രാപ്പോലീത്താ, ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ  അനുസ്മരണ പ്രഭാഷണം നടത്തും.

ഡിസംബർ 4ന് രാവിലെ 7ന് വിശുദ്ധ കുർബാന : പരിശുദ്ധ കാതോലിക്കാ ബാവാ. ഡിസംബർ 5 രാവിലെ 7ന് വിശുദ്ധ കുർബാന ഫാ.ഡോ.വിവേക് വർ​ഗീസ് ( ജനറൽ സെക്രട്ടറി, എം.ജി.ഒ.സി.എസ്.എം ), ഡിസംബർ 6 ശനി രാവിലെ 7ന് വിശുദ്ധ കുർബാന ഫാ.ജോബിൻ വർ​ഗീസ് ( മാനേജർ,പഴയ സെമിനാരി)

ഡിസംബർ 7ന് രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം, 7.30ന് വിശുദ്ധ കുർബാന ഫാ.അശ്വിൻ ഫെർണാണ്ടസ് (സെക്രട്ടറി, എക്യൂമെനിക്കൽ ഡിപ്പാർട്ട്മെന്റ്), വൈകീട്ട് 5.30ന് തീർത്ഥാടകർക്ക് സ്വീകരണം, 6ന് പെരുന്നാൾ സന്ധ്യാനമസ്ക്കാരം – പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെയും ,അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെയും കാർമ്മികത്വത്തിൽ. 7 മണിക്ക് അനുസ്മരണപ്രഭാഷണം – ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് (പ്രൊഫ.ഓർത്തഡോക്സ് വൈദിക സെമിനാരി കോട്ടയം) തുടർന്ന് കബറിടത്തിൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ചഭക്ഷണം.

ഡിസംബർ 8 ന് രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം, 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.  മാത്യൂസ് മാർ തേവോദോസിയോസ്,  ​ഗീവർ​ഗീസ് മാർ പീലക്സീനോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടെ ഓർമ്മപ്പെരുന്നാളിനും ചരമ കനക ജൂബിലിയ്ക്കും സമാപനമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുരമ്പാലയിലെ  കടയിൽ നിന്ന് എംഡിഎംഎ പിടികൂടി : ഒരാൾ പിടിയിൽ

പന്തളം : കുരമ്പാലയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാം എംഡിഎംഎയുമായി ജീവനക്കാരൻ അനി ആണ് പൊലീസിന്‍റെ പിടിയിലായത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി. ഈ കടയും ജീവനക്കാരനും...

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കൗൺസിലർമാരെ അയോഗ്യരാക്കാൻ നീക്കം

കോട്ടയം : പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ നിയമനടപടിയിയുമായി കോൺഗ്രസ്.കൂറുമാറ്റ നിരോധന നിയമം ഉപയോഗിച്ച് ഇവരെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യരാക്കാനാണ് നീക്കം. പാർട്ടി വിപ്പ് ലംഘിച്ചത് കടുത്ത അച്ചടക്ക...
- Advertisment -

Most Popular

- Advertisement -