Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNew Delhiകനത്ത മഴയിലും മണ്ണിടിച്ചിലിലും ഇന്തോനേഷ്യയിൽ...

കനത്ത മഴയിലും മണ്ണിടിച്ചിലിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു. രാജ്യത്ത് കനത്ത നാശം വിതച്ചാണ് പ്രകൃതിയുടെ സംഹാര താണ്ഡ‍വം. 279 പേരെ കാണാതായി. എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി. ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് രാജ്യങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് പെയ്യുന്നത്.

സുമാത്ര ദ്വീപ് പ്രവിശ്യയിലെ ചില ഭാ​ഗങ്ങൾ കൂടുതൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിരവധി ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. മണ്ണിടിച്ചിലിൽ റോ‍ഡുകൾ തകർന്നു. ആശയവിനിമയ, അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിച്ച നിലയാണ്. ഹെലികോപ്റ്റർ ഉപയോ​ഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.

മണ്ണിടിച്ചിലിനെ തുടർന്നു റോ‍ഡുകൾ തകർന്നിട്ടുണ്ട്. ചില റോഡുകളിലെ തടസം നീക്കാൻ രക്ഷാസേന ശ്രമം തുടരുന്നു. ആളുകൾ റോഡിന്റെ ഒരു ഭാ​ഗത്ത് കുടുങ്ങിക്കിടക്കുന്നതായി അധികൃതർ വ്യക്തമാക്കി. കൂടുതൽ സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി വിന്യസിക്കും. വടക്കൻ സുമാത്ര തീരത്തുള്ള ദ്വീപിൽ രണ്ട് ദിവസം മുൻപ് 6.6 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് മഴ ശക്തമായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ വീട്ടിൽ വച്ച് നടന്ന പ്രസവത്തിൽ നവജാതശിശു മരിച്ചു

ഇടുക്കി : ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ നടന്ന പ്രസവത്തിൽ നവജാത ശിശു മരിച്ചു. ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസൺ തയ്യാറായില്ലന്നാണ് ആരോപണം. സംഭവമറിഞ്ഞ്...

കോഴിക്കോട് ‌അച്ഛൻ മകനെ കുത്തിക്കൊന്നു

കോഴിക്കോട് : മദ്യപാനം ചോദ്യംചെയ്‌തതിന്റെ പകയിൽ മകനെ അച്ഛൻ കുത്തിക്കൊന്നു.കോഴിക്കോട് കൂടരഞ്ഞി പൂവ്വാറൻതോടിൽ ഇന്നലെ അർധരാത്രി കഴിഞ്ഞായിരുന്നു സംഭവം.ചെരിയംപുറത്ത് ബിജു ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ബിജു...
- Advertisment -

Most Popular

- Advertisement -