Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruരാഹുൽ മാങ്കൂട്ടത്തിലിനെ...

രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവര്‍ പിടിയില്‍

ബെംഗളൂരു : രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ .ബെംഗളൂരുവിലെ രാഷ്ട്രീയ ബന്ധമുള്ള ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലിനോക്കുന്ന മലയാളിയായ ജോസാണ് പിടിയിലായത്. രാഹുലിനെ ബെംഗളൂരുവിലെ ഒരു പ്രത്യേക കേന്ദ്രത്തില്‍ കൊണ്ടുവിട്ടെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും രാഹുലിനെ പിടികൂടാന്‍ കഴിഞ്ഞില്ല. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹായം രാഹുലിന് ലഭിക്കുന്നതായി പോലീസ് കരുതുന്നു. രാഹുൽ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇന്ന് എട്ടാം ദിനമാണ്. പൊലീസില്‍ നിന്ന് വിവരം ചോരുന്നതായും അന്വേഷണസംഘത്തിന് സംശയമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹജീവനത്തിൽ അതിജീവനം സാധ്യമാകണം. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

വയനാട് : സഹജീവനത്തിൽ അതിജീവനം സാദ്ധ്യ മാകണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിനിരയായവർക്കായി മാർത്തോമ്മാ സഭയായി നടപ്പാക്കുന്ന ഭവന നിർമ്മാണ...

ഇറാന് എതിരെ ഇസ്രയേലും യുഎസും നടത്തുന്ന സൈനിക നീക്കം ഏഴാം ദിനവും ശക്തമാകുന്നു

ന്യൂഡൽഹി: ഇറാന് എതിരെ ഇസ്രയേലും യുഎസും നടത്തുന്ന സൈനിക നീക്കം ഏഴാം ദിനത്തിലും ശക്തമാകുന്നു. ഇറാനില്‍ ഭൂമിക്കടിയില്‍ സുക്ഷിച്ചിട്ടുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം വ്യാപിപ്പിച്ചതെന്ന് ഇസ്രയേല്‍ സൈന്യം...
- Advertisment -

Most Popular

- Advertisement -