Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഅതിജീവിതയെ അധിക്ഷേച്ച...

അതിജീവിതയെ അധിക്ഷേച്ച കേസ് : പൊലീസ് റിപ്പോർട്ട് വരുന്നത് വരെ സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നൽകിയ അതിജീവിതയെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ അധിക്ഷേപിച്ചെന്ന കേസിൽ പൊലീസ് റിപ്പോർട്ട് വന്നിട്ടില്ലെന്നും റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.

സന്ദീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 15 ന് വീണ്ടും പരിഗണിക്കും. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവച്ചിട്ടില്ലെന്നും യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് കേസിന് ശേഷം പലരും കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി : രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കെപിസിസി ആസ്ഥാനത്ത് ചേരുന്ന നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.രാവിലെ...

ഗാസ സമാധാന ഉച്ചകോടിയിലേക്ക് നരേന്ദ്ര മോദിക്ക് ട്രംപിന്റെ ക്ഷണം

ന്യൂഡൽഹി: ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്ഷണിച്ചു. തിങ്കളാഴ്ചയാണ് ഈജിപ്തിലെ റെഡ് സീ തീരപ്രദേശമായ ഷർം അൽ ഷെയ്ഖിൽ  നിർണായക...
- Advertisment -

Most Popular

- Advertisement -