Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsവാളയാർ ആൾക്കൂട്ട...

വാളയാർ ആൾക്കൂട്ട കൊലപാതകം : ആക്രമിച്ചത് 15 ഓളം പേർ ; മര്‍ദിച്ചവരില്‍ സ്ത്രീകളും

പാലക്കാട് : വാളയാറിൽ ആൾകൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 15 ഓളം പേർ പങ്കാളികൾ.സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.കേസില്‍ അഞ്ചുപേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്.മര്‍ദിച്ച സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നാടുവിട്ടതായും പൊലീസ് പറയുന്നു.

വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി രാംനാരായണനെ പതിനഞ്ച് പേര്‍ അടങ്ങിയ സംഘം രണ്ടുമണിക്കൂറിലേറെ നേരം ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസ് പറയുന്നത്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം രാംനാരായണനെ മർദിച്ചത്.കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനാലിൽ കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ആറന്മുള : കിടങ്ങന്നൂർ വില്ലേജ് ഓഫിസിന് സമീപം പി ഐ പി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ 8 ന് വില്ലേജ് ഓഫീസിൻ്റെ സമീപത്ത് നിന്ന്...

ആറ്റുകാൽ പൊങ്കാല : നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് പൊങ്കാല ദിവസം 10 പോയിന്റുകളിൽ മെഡിക്കൽ ടീമും ആംബുലൻസുകളും സജ്ജമാക്കി. ഇത് കൂടാതെ എമർജൻസി മെഡിക്കൽ ടെക്നീഷൻ ഉൾപ്പെടെ ആംബുലൻസുകളുടെ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 12...
- Advertisment -

Most Popular

- Advertisement -