Monday, December 22, 2025
No menu items!

subscribe-youtube-channel

HomeNewsവടശ്ശേരിക്കരയിൽ ...

വടശ്ശേരിക്കരയിൽ ഭീതിപരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

റാന്നി : വടശ്ശേരിക്കരയിൽ ജനങ്ങളെ ഭീതിയിലാക്കിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി . വീട്ടുമൃഗങ്ങളെ പിടികൂടി കൊന്ന് രണ്ട് മാസത്തോളമായി ഭീതിപരത്തിയ കടുവയാണ് ഇന്ന് പുലർച്ചെ കുമ്പളത്താമണ്ണിൽ വനാതിര്‍ത്തിയിൽ ഒരു മാസം മുന്‍പ് സ്ഥാപിച്ച കൂട്ടിൽ വീണത്. ഇന്നലെയും പ്രദേശത്തിറങ്ങിയ കടുവ ഒരു ആടിനെ കടിച്ചുകൊന്നിരുന്നു.രാത്രിയിൽ ആടിനെ പിടികൂടിയ അതേ സ്ഥലത്ത് തിരിച്ചെത്തിയ കടുവ വനംവകുപ്പ് ഒരുക്കിയ കൂട്ടിൽ വീഴുകയായിരുന്നു.പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയായി പി. ബി. സതീഷ് കുമാറിനെ  നിയമിച്ചു

പത്തനംതിട്ട : പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ ഫ്രാൻസിസ് വി. ആൻ്റണിയ്ക്ക് പകരം പാർട്ടി ജില്ലാ കമ്മിറ്റി അംഗവും...

ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം മന്ത്രി വി.എൻ. വാസവൻ കൈമാറി

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ ബിന്ദുവിന് സർക്കാർ പ്രഖ്യാപിച്ച സഹായധനം സഹകരണം - തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി കൈമാറി. വെള്ളിയാഴ്ച...
- Advertisment -

Most Popular

- Advertisement -