Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsബാറുടമകളിൽ നിന്നും...

ബാറുടമകളിൽ നിന്നും മാസപ്പടി വാങ്ങിയ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

തൃശൂർ : ബാറുടമകളിൽ നിന്നും മാസപ്പടിയായി വാങ്ങിയ പണവുമായി എക്സൈസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷ് ആണ് പാലിയേക്കരയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 32,500 രൂപയും വിജിലൻസ് കണ്ടെടുത്തു. വിജിലൻസിനെ കണ്ടയുടൻ പണം കാറിനു പുറത്തേക്കു വലിച്ചെറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടി.

ചാലക്കുടി പരിധിയിലുള്ള ബാറുകളിൽ നിന്നും കള്ളുഷാപ്പുകളിൽ നിന്നും ഇൻസ്പെക്ടർ കൃത്യമായി മാസപ്പടി കൈപ്പറ്റാറുണ്ടെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് ഹരീഷ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് വിജിലൻസ് പരിശോധിച്ചത്. ഹരീഷിനെ കസ്റ്റഡിയിൽ എടുത്തു.

 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 20 വരെ ക്ഷേത്രം നാടക ശാലയിലെ നവരാത്രി മണ്ഡപത്തിൽ  നടക്കും. സംഗീത അർച്ചനയും നൃത്ത പരിപാടികളും അവതരിപ്പിക്കും. ക്ഷേത്ര...

ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : നീറ്റ് യു.ജി. പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ ഉത്തരവ് എല്ലാം നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുള്ളതെന്ന് കോടതി...
- Advertisment -

Most Popular

- Advertisement -