Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മേയറായി...

തിരുവനന്തപുരം മേയറായി വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു ; കൊല്ലത്ത് എ.കെ.ഹഫീസ് മേയറായി

തിരുവനന്തപുരം : തിരുവനന്തപുരം മേയറായി ബിജെപിയുടെ വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.51 വോട്ടുകൾ നേടിയാണ് വി. വി രാജേഷിന്റെ വിജയം. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി. 

കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന്റെ എ.കെ.ഹഫീസ് മേയറായി. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ വി കെ മിനിമോളും തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ ഡോ. നിജി ജസ്റ്റിനും തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് കോര്‍പ്പറേഷൻ മേയറായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഓ സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടു.രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ഓ സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി. ഇന്ദിര സത്യപ്രതിജ്ഞ ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അയൽവാസി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ പതിനാല് വയസുകാരനെ  പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അയൽവാസി അറസ്റ്റിലായി. ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ്(47) ആണ് അറസ്റ്റിലായത്. നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്ന് 14 കാരൻ ഏറെ...

ശബരിമലയിൽ എൻഡിആർഎഫ് രക്ഷാകവചം : ഇതുവരെ 150-ഓളം തീർഥാടകരെ ആശുപത്രിയിലെത്തിച്ചു

ശബരിമല: നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിന്റെ (എൻഡിആർഎഫ്)  സേവനം ശബരിമല തീർഥാടനത്തിന് എത്തുന്നവർക്ക് വലിയ ആശ്വാസമാകുന്നു. ഇതിനോടകം സന്നിധാനത്തും നടപ്പന്തലിലുമായി ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട 150-ഓളം തീർഥാടകർക്ക് എൻഡിആർഎഫ് സേവനമുറപ്പാക്കി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്....
- Advertisment -

Most Popular

- Advertisement -