Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ ഗ്രാമ...

കുറ്റൂർ ഗ്രാമ പഞ്ചായത്ത് അംഗം അന്തരിച്ചു

തിരുവല്ല: കുറ്റൂർ ഗ്രാമ പഞ്ചായത്ത് അംഗം അന്തരിച്ചു. 8ാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് അംഗം  ഓതറ തട്ടയ്ക്കാട്ട് മോടിയിൽ  രവി (72)യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അന്ത്യം.കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിച്ച രവി 39 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന അംഗം എന്ന നിലയിൽ മറ്റുള്ള മെമ്പർമാർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തത് രവിയായിരുന്നു. നാളെ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിയോഗം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്മ ഭരണ സമിതി രാജിവെച്ചു : രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു

കൊച്ചി : താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജിവച്ചു.പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു.തുടർന്ന് എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു...

ഓതറ പുതുക്കുളങ്ങര പടയണി : ഭൈരവിക്കോലം ആസ്വാദകർക്ക് വിസ്മയവും ഭക്തർക്ക് അനുഗ്രഹവുമായി

തിരുവല്ല: കാലങ്ങളും ദേശങ്ങളും പറഞ്ഞു കേട്ടറിഞ്ഞ മഹാഭൈരവിക്കോലത്തെ നേരിട്ട് കണ്ട് തൊഴുന്നതിന് എത്തിയ ഭക്ത ജനസഞ്ചയത്താൽ  പുതുക്കുളങ്ങര ക്ഷേത്ര സന്നിധി നിറഞ്ഞു. ഒരാണ്ടത്തെ പ്രാർഥനയുടെയും കാത്തിരിപ്പിന്റെയും 28 ദിവസത്തെ പ്രയത്നത്തിന്റെയും പ്രതിഫലനമായി ഭദ്രകാളിയുടെ...
- Advertisment -

Most Popular

- Advertisement -