Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsശിവഗിരി തീര്‍ത്ഥാടനത്തിന്...

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നു തുടക്കമാകും

കൊല്ലം: 93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നു തുടക്കമാകും. രാവിലെ 9.30ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും.

ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ്, സോഹോ കോര്‍പറേഷന്‍ സഹ സ്ഥാപകന്‍ ഡോ. ശ്രീധര്‍ വെമ്പു, കെ.ജി. ബാബുരാജന്‍ ബഹറിന്‍, തീര്‍ത്ഥാടന കമ്മിറ്റി ചെയര്‍മാന്‍ ഡോ. എ.വി. അനൂപ്, തീര്‍ത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ പ്രസംഗിക്കും. ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി പരാനന്ദ ദീപം തെളിയിക്കും.

ഇന്ന് രാവിലെ 7.30ന് സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തി. തീര്‍ത്ഥാടന നഗറില്‍ ഉയര്‍ത്തുന്നതിനുള്ള ധര്‍മപതാക ഇന്നലെ ശിവഗിരിയില്‍ എത്തിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കവിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും

തിരുവല്ല : കവിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. വൈകിട്ട് 6.30-നും 7.30-നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരി കൊടിയേറ്റ് നിർവഹിക്കും. ഇന്ന് രാത്രി എട്ടിന് തിരുവാതിരപ്പുഴുക്ക് വിതരണം, തിരുവാതിരകളി, ഭക്തിഗാനമേള....

കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയം : കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി.വട്ടമൂട് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് .40 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ദുർഗന്ധം വമിച്ചതിനെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -