Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiപുതുവത്സരാഘോഷം :...

പുതുവത്സരാഘോഷം : ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്. ഡിസംബര്‍ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12 മണിവരെ പ്രവര്‍ത്തിക്കാം. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ സമയവും നീട്ടി നല്‍കിയിട്ടുണ്ട്. ഇളവ് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത്.

എന്നാല്‍ ബെവ്‌കോ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക. രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ഇതില്‍ ഒരു മണിക്കൂറിന്റെ ഇളവാണ് നല്‍കിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം ഇരട്ടക്കൊലപാതകം :  വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഇന്ന്

കോട്ടയം : കൊല്ലപ്പെട്ട ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ. വിജയകുമാറിന്റെയും ഭാര്യ ഡോ. മീര വിജയകുമാറിന്റെയും സംസ്കാരം  ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കലെ വീട്ടുവളപ്പിൽ നടക്കും. മകൾ വിദേശത്ത് ആയതിനാലാണ് സംസ്കാരം ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി. കനത്ത മഴയെ തുടർന്ന്  സ്കൂളുകളിലും പൊതുവഴികളിലും  വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -