Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅഖില മലങ്കര...

അഖില മലങ്കര സൺഡേസ്ക്കൂൾ പ്രവേശനോത്സവം 

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ സൺഡേസ്ക്കൂൾ പ്രവേശനോത്സവം നടന്നു. അഖില മലങ്കര  പ്രവേശനോത്സവം പോരുവഴി മാർ ബസേലിയോസ് മാർ ​ഗ്രീ​ഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ സൺഡേസ്ക്കൂൾ പ്രസിഡന്റ് ഡോ.ജോസഫ് മാർ ​ദീവന്നാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. സെക്യുലർ വി​ദ്യാഭ്യാസത്തോടൊപ്പം സൺഡേസ്ക്കൂൾ വിദ്യാഭ്യാസവും കൂടി പൊരുത്തപ്പെട്ടുപോകുമ്പോഴാണ് ധാർമ്മികമൂല്യവും, സാമൂഹിക ബോധവുമുള്ള പുതുതലമുറ സൃഷ്ടിക്കപ്പെടുന്നതെന്ന് മെത്രാപ്പോലീത്താ പറഞ്ഞു.

സൺഡേ സ്കൂൾ കൊല്ലം ഭദ്രാസന   വൈസ് പ്രസിഡന്റ് ഫാ.ഡോ.ജിബു സോളമൻ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സോളു കോശി രാജു, കേന്ദ്ര പരീക്ഷാ കൺട്രോളർ (അക്കാഡമിക്ക്) ഡോ. ഐപ്പ് വർഗീസ്, സഭ മാനേജിംഗ് കമ്മിറ്റിയംഗം ഡോ.ജോൺസൺ കല്ലട, സൺഡേസ്കൂൾ ഭദ്രാസന ഡയറക്ടർ വരുൺ ജോർജ്, ഭദ്രാസന സെക്രട്ടറി ഡോ. ജയ്സൺ തോമസ്, ഭദ്രാസന മീഡിയാ സെൽ അംഗം ബിജു സാമുവേൽ, സുനി സോളു, തേവലക്കര ഡിസ്ട്രിക്ട് പ്രസിഡൻറ് കെ.സി ജോൺ കോളൂത്ര, ഡിസ്ട്രിക്ട് സെക്രട്ടറി ലിബിൻ കുഞ്ഞുമോൻ, ഹെഡ്മിസ്ട്രസ് വത്സമ്മ ജോൺ, ഇടവക ട്രസ്റ്റി രാജു ജോർജ്, സെക്രട്ടറി വി.കെ കുരുവിള എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പസംഗമം : ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്ക് യാത്രാ,ഭക്ഷണ ചിലവുകൾക്ക് അതത്...

നടന്‍ ദിലീപ് ശങ്കറിന്റെ മരണം : ആത്മഹത്യയല്ലെന്ന് നി​ഗമനത്തിൽ പൊലീസ്

തിരുവനന്തപുരം : നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നത്. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും...
- Advertisment -

Most Popular

- Advertisement -