Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമാരാമണ്‍ കണ്‍വന്‍ഷന്‍:...

മാരാമണ്‍ കണ്‍വന്‍ഷന്‍: പന്തൽ കാല്‍നാട്ട്

കോഴഞ്ചേരി: മാരാമണ്‍ കണ്‍വന്‍ഷന്റെ ഈ വർഷത്തെ പന്തല്‍ കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് നടന്നു. മാര്‍ത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കാൽനാട്ട് കർമം നിർവഹിച്ചു. മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ്  അദ്ധ്യക്ഷത വഹിച്ചു.

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം  ജനറല്‍ സെകട്ടറി റവ. എബി കെ. ജോഷ്വാ കണ്‍വന്‍ഷൻ ക്രമീകരണങ്ങൾ വിശദീകരിച്ചു, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മന്‍, വികാരി ജനറല്‍ റവ.മാത്യു ജോണ്‍, സുവിശേഷ പ്രസംഗ സംഘം ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗ്ഗീസ്,  ട്രഷറര്‍ ഡോ. എബി തോമസ്  വാരിക്കാട്,  മാനേജിംഗ് കമ്മറ്റി അംഗങ്ങളായ  റവ. റൊണാള്‍ഡ് രാജു, റവ.ജോജി ജേക്കബ്, റ്റിജു എം. ജോര്‍ജ്ജ്, സാം ചെമ്പകത്തില്‍, പി.പി. അച്ചന്‍ കുഞ്ഞ്, ഗീത മാത്യു, മാത്യു ജോണ്‍,  സുബി പള്ളിക്കല്‍, സാം ജേക്കബ്, മനോജ് മലയില്‍, ജോണ്‍സന്‍ എബ്രഹാം, ഷാജി എസ്, എസ്. ബിനോജ് തുടങ്ങിയവർ പങ്കെടുത്തു.

മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍ 15 വരെയാണ്  മാരാമണ്‍ മണല്‍ പുറത്ത് നടക്കുന്നത്. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിര്‍മ്മാണം പമ്പാ നദിയുടെ തീരത്തെ മണല്‍പ്പരപ്പില്‍ ഫെബ്രുവരി 4 ന് പൂര്‍ത്തിയാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

എറണാകുളം : ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. എറണാകുളം കുറുമശ്ശേരി പഴൂർ വീട്ടിൽ മധു മോഹനനെ (46) ഇന്നലെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ജപ്തി ഭീഷണിയെ തുടര്‍ന്നാണ് മധു ജീവനൊടുക്കിയതെന്ന്...

വയോധികൻ പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

റാന്നി : പെരുനാട്ടിൽ വയോധികൻ പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല . പെരുനാട് പൂവത്തുംമൂട് പാലത്തിനു സമീപമാണ് മാമൂട്ടിൽ രാജപ്പൻ പിള്ള (85) കാണാതായത് . വ്യാഴാഴ്ച പുലർച്ചെ  5.40...
- Advertisment -

Most Popular

- Advertisement -