Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiതൊണ്ടിമുതൽ കേസിൽ...

തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ

കൊച്ചി : തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് പരിഗണിക്കും. ബാർ കൗൺസിലിന്‍റെ മൂന്നംഗ അച്ചടക്ക സമിതിയാണ് വിഷയം പരിശോധിക്കുക. തൊണ്ടിമുതൽ കേസിൽ 3 വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എം എൽ എ സ്ഥാനം നഷ്ടമായ ആന്‍റണി രാജുവിന്‍റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടികളിൽ ഇന്ന് ചേരുന്ന ബാർ കൗൺസിൽ യോഗം തീരുമാനിക്കും.

കേസുമായി ബന്ധപ്പെട്ട പരാതികളെ തുട‍ർന്നുള്ള നടപടികളുടെ ഭാഗമായി ആന്‍റണി രാജുവിനും, ബന്ധപ്പെട്ട കക്ഷികൾക്കും ബാർ കൗൺസിൽ നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗൺസിൽ കടക്കുക. ആന്‍റണി രാജുവിന്റെ നടപടി ഗുരുതരമെന്നും, നാണക്കേടെന്നുമാണ് ബാർ കൗൺസിലിന്‍റെ വിലയിരുത്തൽ. കേസിൽ മൂന്നുവർഷം തടവിനാണ് ആന്‍റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.

അതേ സമയം തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട് ആന്‍റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം മണ്ഡലത്തിൽ ഉചിതമായ സ്ഥാനാര്‍ത്ഥിയെ  കണ്ടെത്തുന്ന തിരക്കിലാണ്  ജനാധിപത്യ കേരള കോണ്‍ഗ്രസ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ - മാവേലിക്കര  റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 16 (മടത്തുംപടി ഗേറ്റ്) ജനുവരി 14 ന് രാവിലെ 11 മണി മുതല്‍  വൈകീട്ട്  4 വരെ അറ്റകുറ്റ പണികള്‍ക്കായി...

പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും 2 കോടി രൂപ വില വരുന്ന ആനക്കൊമ്പുകൾ മോഷണം പോയി

തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ മോഷണം പോയി. 2 കോടിയോളം രൂപ വില വരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത് .1929ൽ സർക്കാർ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകളാണ്...
- Advertisment -

Most Popular

- Advertisement -