Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുല്ലപ്പൂ വില...

മുല്ലപ്പൂ വില കുതിക്കുന്നു : ഒരു കിലോയ്‌ക്ക് 7000 മുതല്‍ 8000 രൂപ വരെയായി

കൊച്ചി: സംസ്ഥാനത്ത് മൂല്ലപ്പൂ വില  പുതിയ റിക്കാര്‍ഡിലേക്ക്. ഒരു കിലോയ്‌ക്ക് 7000 മുതല്‍ 8000 രൂപ വരെയായി. കഴിഞ്ഞ വര്‍ഷമിത് കിലോയ്‌ക്ക് 4000 രൂപയായിരുന്നു. ഒരു മുഴം മൂല്ലപ്പൂ വില മൊത്ത വിപണിയില്‍ 100-120 രൂപയും ചില്ലറ വിപണിയില്‍ 150- 175 രൂപയുമായി. ഓണ വിപണി വിലയേക്കാള്‍ 25 ശതമാനം വരെ വര്‍ധനവാണ് നിലവിലുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച മൂല്ലപ്പൂ വില കിലോയ്‌ക്ക് 2000 രൂപയായിരുന്നു. വിവാഹം, ഉത്സവകാലം, പൊങ്കല്‍ ആഘോഷം, ഉല്പാദന കുറവ്, ഉയര്‍ന്ന ആവശ്യം എന്നിവയാണ് പെട്ടെന്നുള്ള വിലക്കുതിപ്പിനിടയാക്കിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ പലയിടത്തും മുല്ലപ്പൂ വില കിലോയ്‌ക്ക് 12,000 രൂപ വരെയായി വര്‍ധിച്ചിട്ടുണ്ട്. ഇനിയും വില കൂടുമെന്നാണ് വ്യപാര കേന്ദ്രങ്ങള്‍ പറയുന്നത്. മുല്ലപ്പൂ ലഭ്യത കുറവിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് കേരള വിപണിയിലേക്ക് പൂ വരവ് കുറഞ്ഞിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ കേരളത്തിലും പ്രതിഫലിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് ,കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:കൊടുംചൂടിനെ തുടർന്ന് സംസ്ഥാനത്ത് 26 മുതൽ 28 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രിൽ 26 മുതൽ 30 വരെ...

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

ന്യൂഡൽഹി:18-ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്.16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തുകളിൽ എത്തുന്നത്.1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിലെ എല്ലാ സീറ്റുകളിലും,...
- Advertisment -

Most Popular

- Advertisement -