Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNew Delhi10 മിനിറ്റ്...

10 മിനിറ്റ് ഡെലിവറി പരസ്യം പിൻവലിക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമുകളോടു നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി : 10 മിനിറ്റ് ഡെലിവറി കാട്ടിയുള്ള പരസ്യം പിൻവലിക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമുകളോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ .സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളോടാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത് .ഡെലിവറി ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഓൺലൈൻ പ്ലാറ്റ് ഫോമുകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വേഗം വർധിക്കുന്നത് സാധനം വിതരണം ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു .സുരക്ഷയും മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികൾ ഡിസംബർ അവസാനം പണിമുടക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.എസ്.ചിത്രയ്ക്ക് എൽ.പി.ആർ.വർമ്മ പുരസ്‌കാരം സമ്മാനിച്ചു

ചങ്ങനാശ്ശേരി: സംഗീതകാരൻ എൽ.പി.ആർ.വർമ്മയുടെ പേരിലുള്ള പ്രഥമ പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് സമ്മാനിച്ചു. നിറഞ്ഞ സദസ്സിൽ ആരാധകരുടെ കയ്യടികളോടെ സാംസ്‌ക്കാരികവകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് ഗായിക കെ.എസ്.ചിത്രയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. എൽ.പി.ആർ വർമ്മയുടെ ''രാജഹംസമേ...എന്നു...

ഇന്ന് ഋഷിപഞ്ചമി

പത്തനംതിട്ട : ഇന്ന് ഋഷിപഞ്ചമി. ലോക സൃഷ്ടാവായ വിശ്വകര്‍മ്മ ദേവന്‍ ആത്മതേജസ്സാൽ സൃഷ്ടിക്കപ്പെട്ട സ്വപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്‍റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്‍റെ സ്മരണ...
- Advertisment -

Most Popular

- Advertisement -