Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ മകരസംക്രമ...

ശബരിമലയിൽ മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും ഇന്ന്

ശബരിമല: ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും ഇന്ന് നടക്കും.പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും.

വൈകിട്ട് 6.20ന് തിരുവാഭരണ വാഹകസംഘത്തെ ദേവസ്വംമന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി സന്തോഷ് കുമാര്‍, കെ രാജു തുടങ്ങിയവര്‍ സ്വീകരിക്കും. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങും.

ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം 35,000 പേര്‍ക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. മകരവിളക്ക് ദര്‍ശിച്ച്‌ മടങ്ങുന്നവര്‍ക്ക് ആയിരം കെഎസ്‌ആര്‍ടിസി ബസ് അടക്കം വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യ നൽകിയത് ഭീകരതയ്ക്കുള്ള മറുപടി : സൈന്യത്തിന്‍റെ വാർത്താസമ്മേളനം

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ സംയുക്തമായി വാർത്താസമ്മേളനം നടത്തി. പാക്കിസ്ഥാന്റെ നേതൃത്വത്തിന്റെ ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളുടെ വിഡിയോ കാണിച്ചായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത് .പഹൽഗാമിൽ നടന്ന ഏറ്റവും നിഷ്ടൂരമായ...

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

കൊച്ചി : ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടന്‍ സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഇന്ന് പുലർച്ചെയാണ് സലിം കുമാറിനെ കൊച്ചി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.ഏറെനാളായി കരൾ രോഗ ബാധിതനാണ്.
- Advertisment -

Most Popular

- Advertisement -