Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള ; ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ചു

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ചു .ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിയ്ക്ക് ജാമ്യം നൽകി ഉത്തരവിറക്കിയത് .അറസ്റ്റിലായി 90 ദിവസം പിന്നിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്.

കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യ വ്യവസ്ഥകളിൽ പറയുന്നു. കൂടാതെ എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളി കേസിൽ പോറ്റി റിമാൻഡിൽ തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിതാ ഡോക്ടറുടെ മരണം : ആർ.ജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലിനെയും മാറ്റി

കൊൽക്കത്ത : കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിക്കുന്നവരുടെ ആവശ്യപ്രകാരം ആർ.ജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലിനെയും മാറ്റി.പുതിയ പ്രിൻസിപ്പൽ ഡോ.സുഹൃത പോളിനെയാണ് നിയമനം ലഭിച്ച് 10 ദിവസത്തിനുള്ളിൽ നീക്കം ചെയ്തത്. മുന്‍...

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് ; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്.പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.2024ന് ശേഷം ആദ്യമായാണ് സംസ്ഥാനത്തു ഉഷ്ണ തരംഗ മുന്നറിയിപ്പ്.ഏപ്രിൽ 24 വരെയാണ് മുന്നറിയിപ്പ്. അള്‍ട്രാവയലറ്റ് വികിരണ ഭീഷണിയും...
- Advertisment -

Most Popular

- Advertisement -