Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎറണാകുളത്ത് അമ്മയെ...

എറണാകുളത്ത് അമ്മയെ മർദിച്ച മകൾ അറസ്റ്റിൽ

കൊച്ചി : എറണാകുളം പനങ്ങാട് അമ്മയെ മർദിച്ച മകൾ അറസ്റ്റിൽ .കമ്പിപ്പാര കൊണ്ടുള്ള മകളുടെ ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. സംഭവത്തിൽ മകൾ നിവ്യയെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ചുള്ള തർക്കത്തിന് പിന്നാലെ യുവതി എഴുപത് വയസ്സുള്ള അമ്മയെ മർദിച്ചത്.കഴുത്തിന് കുത്തിപ്പിടിച്ചതിന് ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിച്ചു എന്നാണ് എഫ്ഐആർ.

വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ചികിത്സയിലാണ് അമ്മ .നിവ്യ ലഹരിക്കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇവർ നിരന്തരമായി അമ്മയുമായി പ്രശ്നമുണ്ടാക്കാറുണ്ട്.അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ നിവ്യയെ വയനാട്ടിൽ വച്ചാണ് പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപതിരഞ്ഞെടുപ്പ് 30ന്

പത്തനംതിട്ട: ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് പന്നിയാർ (ജനറൽ), ഏഴംകളം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നീ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ...

പുതിയകാവ് ചതയദിന ജലോത്സവം: 18 പള്ളിയോടങ്ങൾ പങ്കെടുത്തു

അയിരൂർ: പള്ളിയോടങ്ങൾ അഴകിൻ്റെ നിറച്ചാർത്ത് ഒരുക്കി പുതിയകാവ് ചതയദിന ജലോത്സവം നടന്നു. വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊത്തു നീങ്ങിയ പള്ളിയോടങ്ങളുടെ ജല ഘോഷയാത്ര കാണാൻ പമ്പാ നദിയുടെ ഇരുകരകളിലും നൂറു കണക്കിന് പേർ എത്തിച്ചേർന്നു. ക്ഷേത്ര പ്രവേശനത്തോടനുബന്ധിച്ച്...
- Advertisment -

Most Popular

- Advertisement -