Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസിൽ അപ്പീലുമായി പൾ‌സർ‌ സുനി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്.നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും തെളിവുകളില്ലാതിരുന്നിട്ടും ശിക്ഷിക്കുകയായിരുന്നുവെന്നും അപ്പീലിൽ പറയുന്നു .

ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന യഥാർഥ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ല. മെമ്മറി കാർഡ് കണ്ടെടുത്തത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചതിൽ കാലതാമസമുണ്ടായിയെന്നും അപ്പീലിൽ പറയുന്നു.പൾസർ സുനി ഉൾപ്പെടെ ഏഴു പേരെ 20 വർഷം കഠിന തടവിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം : ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക്/ നിലവിൽ പ്രവേശനം ഇല്ലാത്തവർക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി ആഗസ്റ്റ് 13 ന്...

സംസ്ഥാന സീനിയർ റാങ്കിംഗ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കം

തിരുവല്ല: കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന Yonex Sunrise Muthoot MCred All Kerala Senior Ranking Badminton Tournament -2026 തിരുവല്ല പ്രൈം...
- Advertisment -

Most Popular

- Advertisement -