Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്രബജറ്റ് ചരിത്രപരം...

കേന്ദ്രബജറ്റ് ചരിത്രപരം : 2047 ഓടെ ഇന്ത്യ വികസിത രാഷ്‌ട്രമായി മാറുന്നതിന് ശക്തമായ അടിത്തറ നൽകും: പ്രധാനമന്ത്രി

ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026 ലെ കേന്ദ്രബജറ്റ് ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ നിർമല സീതാരാമൻ ചരിത്രം സൃഷ്ടിച്ചു. ഇത് സ്ത്രീ ശാക്തീകരണത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബജറ്റ് ഇന്ത്യയുടെ പരിഷ്കരണ യാത്രയെ ത്വരിതപ്പെടുത്തുകയും രാജ്യത്തിന്റെ ഭാവി വളർച്ചയ്‌ക്ക് ശക്തമായ അടിത്തറയിടുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ബജറ്റ് അഭിലാഷങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റുകയും വികസിത രാഷ്‌ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പാതയെ ശക്തിപ്പെടുത്തുന്നു.

വർത്തമാനകാല അഭിലാഷങ്ങളെ മൂർത്തമായ ഫലങ്ങളാക്കി മാറ്റുന്ന “അതിവിശാലമായ അവസരങ്ങളുടെ ഒരു പാത” പോലെയാണ് ബജറ്റ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാകുന്നതിൽ മാത്രം ഇന്ത്യ തൃപ്തനല്ലെന്ന് പ്രധാനമന്ത്രി മോദി സൂചിപ്പിച്ചു.

ഇന്ത്യയിലെ 140 കോടി പൗരന്മാർ  രാജ്യം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറണമെന്ന് ആഗ്രഹിക്കുന്നു,” 2047 ഓടെ വികസിത രാഷ്‌ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ “ഉയർന്ന പറക്കലിന്” 2026 ലെ ബജറ്റ് ശക്തമായ അടിത്തറ നൽകുന്നുവെന്ന് പ്രധാനമന്ത്രി സൂചന നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മേപ്രാൽ റോഡിൽ നവീകരണ പ്രവർത്തനങ്ങൾ  അവസാനഘട്ടത്തിൽ

തിരുവല്ല:  ഉന്നത നിലവാരത്തിൽ നവീകരണം നടത്തുന്ന അഴിയിടത്തുചിറ - മേപ്രാൽ- കൊമ്പങ്കേരിച്ചിറ  റോഡിൽ അവസാന ഘട്ട പണി പൂർത്തിയാകുന്നു.  2024 ജനുവരിയിൽ ആദ്യ ഘട്ട ടാറിങ്ങ് (ബി എം) പൂർത്തിയായെങ്കിലും തുടർന്ന് ഉള്ള...

അവധിക്കാല ക്യാമ്പ് : 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കളിയും ചിരിയും അവധിക്കാല ക്യാമ്പ് ഏപ്രിൽ 2ന് ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4 മണിവരെ നടനഗ്രാമം ക്യാമ്പസ്സിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളിൽ...
- Advertisment -

Most Popular

- Advertisement -