Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsവനവിഭവം ശേഖരിക്കാൻ...

വനവിഭവം ശേഖരിക്കാൻ കാടിനുള്ളിൽ പോയ  ആദിവാസി യുവതി ഉൾവനത്തിൽ മരിച്ചു.

പമ്പ : ഭർത്താവിനും ബന്ധുകൾക്കുമൊപ്പം വനവിഭവം ശേഖരിക്കാൻ കാടിനുള്ളിൽ പോയ രോഗിയായ ആദിവാസി യുവതി ഉൾവനത്തിൽ മരിച്ചു. വിവരമറിയിക്കാൻ കാടിന് പുറത്തേക്ക് വന്ന ഭർത്താവിനെ കാട്ടാനക്കൂട്ടം തടഞ്ഞത് 3 മണിക്കൂർ . ഒടുവിൽ മൃതദേഹം കമ്പുകൾ കൂട്ടിക്കെട്ടിയ തുണിയിൽ പൊതിഞ്ഞ് പമ്പാ പൊലീസ് നാട്ടിൽ എത്തിച്ചു.

ളാഹ അട്ടത്തോട് കോളനിയിൽ പൊടി മോന്റെ ഭാര്യ ജോനമ്മ (22) ആണ് ഇന്ന് പുലർച്ചെ ഉൾ വനത്തിൽ കുഴഞ്ഞു വീണ് മരിച്ചത്. ഈ മാസം 2 ന് ആണ് ജോനമ്മയും പൊടിമോനും ബന്ധുക്കളും ളാഹയിൽ നിന്ന് കാട്ടിലേക്ക് പുറപ്പെട്ടത്. കുന്തിരിക്കം, വാസന പൂക്കൾ തുടങ്ങിയവ ശേഖരിച്ച് നാട്ടിലെത്തി വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. ചാലക്കയത്ത് നിന്ന് കിലോമീറ്ററുകൾ അകലെ ഉൾവനത്തിൽ സംഘം എത്തി. രോഗബാധിതയായിരുന്ന ജോനമ്മ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചികിത്സയിലായിരുന്നു.  മരുന്ന് തീർന്നതു കാരണം കഴിയ്ക്കുന്നില്ലായിരുന്നു.

വനത്തിൽ കഴിയവെ തളർച്ച അനുഭവപ്പെട്ട ജോനമ്മ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വിവരം എസ് സി / എസ് പ്രമോട്ടറെയും പൊലീസിനെയും അറിയിക്കാൻ പൊടിമോൻ തിരികെ ചാലക്കയത്തിന് പുറപ്പെട്ടെങ്കിലും കാട്ടാനകൾ സഞ്ചാരപാതയിൽ നിൽക്കുന്നത് കാരണം 3 മണിക്കൂറോളം ഒളിച്ചു നിൽക്കേണ്ടി വന്നു. ആനകൾ മാറിയതിന് ശേഷം ചാലക്കയത്ത് എത്തി പ്രമോട്ടറെ വിവരം അറിയിച്ചു.

വിവരമറിഞ്ഞ് പമ്പ എസ്എച്ച്ഒ ജി.എസ്.ശ്യാംജിയുടെ നേതൃത്വത്തിൽ പൊലീസ് വനത്തിലേക്ക് തിരിച്ചു. സംഘത്തെ കണ്ടെത്തിയ പൊലീസ് കാട്ടുകമ്പിൽ കെട്ടിയ തുണിയിൽ മൃതദേഹം പൊതിഞ്ഞ് 5 കിലോമീറ്റർ നടന്ന് പുറത്തെത്തിച്ചു.  എസ്ഐ ജെ. രാജൻ, ഗ്രേഡ് എസ് ഐ കെ.വി. സജി, എസ് സിപിഒമാരായ സാംസൺപീറ്റർ, നവാസ്, സിപിഒ സുധീഷ് എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം ചുമന്ന് എത്തിച്ചത്.

അസ്വാഭാവിക മരണത്തിന് പമ്പ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവോണനാളിൽ തിരുവാറൻമുളയപ്പനെ കണ്ട് തൊഴുവാൻ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തി

പത്തനംതിട്ട: തിരുവോണനാളിൽ തിരുവാറൻമുളയപ്പനെ കണ്ട് തൊഴുത് സദ്യ ഉണ്ണാൻ നിരവധി ഭക്തർ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തി. ഉത്രാടം നാളിൽ വൈകിട്ട് കാട്ടൂർ മഠത്തിൽ നിന്നും തിരിച്ച തിരുവോണ തോണിയും ഭട്ടതിരിയും പുലർച്ചേ...

മോന്‍താ ഇന്ന് തീരം തൊടും : സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ  മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,...
- Advertisment -

Most Popular

- Advertisement -