Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിലിനെ...

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം : ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ യോജിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു .കുറ്റാരോപിതനായ എംഎൽഎയെ കോടതി വിധി വരുന്നതിനു മുൻപ് എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്‍റെയും യുഡിഎഫ് ഘടക കക്ഷികളുടെയും നിലപാട്.

വിഷയത്തിൽ ഡി.കെ.മുരളി എംഎൽഎ സ്പീക്കർക്ക് നൽകിയ പരാതിയാണ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കുന്നത്.23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മുരളിക്ക് എത്തിക്സ് കമ്മിറ്റി നിർദ്ദേശം നല്‍കി.എന്നാൽ പരാതിയിൽ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ വിമർശിച്ചു. രാഹുലിനെ അയോഗ്യനാക്കണമെന്ന് മുരളി കത്തിൽ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടുത്തം : ആരോപണവുമായി രോഗികളുടെ ബന്ധുക്കൾ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. സംഭവ ദിവസം ചികിത്സയിലുണ്ടായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുകളാണ് പരാതി ഉന്നയിക്കുന്നത്. തീപിടിത്തമുണ്ടായതോടെ ഐസിയുവിൽ നിന്നു മാറ്റിയ...

ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് ഉത്തരവ്. തീരുമാനങ്ങൾ എടുത്തത് നിയമപരം ആയിരുന്നില്ലെങ്കിൽ...
- Advertisment -

Most Popular

- Advertisement -