Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഅനൂപ് ആന്റണിയുടെ...

അനൂപ് ആന്റണിയുടെ ഇടപെടൽ ഫലം കണ്ടു : അമൃത എക്സ്പ്രസിന്   തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവല്ല : അമൃത എക്സ്പ്രസിന് തിരുവല്ലയിൽ  സ്റ്റോപ്പ് അനുവദിച്ചു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ ഇടപെടലിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മാസം 15 ന്  റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നടപടി. ​

ട്രെയിന് സ്റ്റോപ്പ് അനുവദിച്ചതോടെ ഏറെക്കാലമായുള്ള യാത്രക്കാരുടെ ആവശ്യമാണ് സഫലമായത്. തിരുവല്ലയുടെ യാത്രാക്ലേശങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള നിരന്തരമായ ഇടപെടലുകൾക്ക്  ഫലം ലഭിക്കുന്നതിൽ  സന്തോഷമുണ്ടെന്നും ​തിരുവല്ലയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് യാത്രക്കാർക്കും തീർത്ഥാടകർക്കും ഈ തീരുമാനം  ആശ്വാസമാകുമെന്നും അനൂപ് ആന്റണി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കശ്മീരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ വീണ്ടും ഭീകരാക്രമണം : ഒരാൾക്ക് പരിക്ക്

ശ്രീനഗർ : കശ്മീരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. ഒരാൾക്ക് വെടിയേറ്റു .ഉത്തര്‍പ്രദേശ് സ്വദേശി ശുഭം കുമാറിനാണ് വെടിയേറ്റത് .ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിലാണ് സംഭവം.ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ...

നെഹ്‌റുട്രോഫി ബോട്ട് റേസ് : ഓൺലൈൻ ടിക്കറ്റ് വിതരണം

ആലപ്പുഴ :  ഓഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ  നടക്കുന്ന നെഹ്റുട്രോഫി ബോട്ട് റേസിൻ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ വിതരണ ഉദ്ഘാടനം  കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കളക്ട്രേറ്റിൽ നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്,...
- Advertisment -

Most Popular

- Advertisement -