Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsഎസ്.എസ്.എല്‍.സി: ജില്ലയ്ക്ക്...

എസ്.എസ്.എല്‍.സി: ജില്ലയ്ക്ക് 99.7 ശതമാനം വിജയം

പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 99.7 ശതമാനം വിജയം. തിരുവല്ല വിദ്യാഭ്യാസ ജില്ല 99.86 ശതമാനം വിജയം നേടിയപ്പോള്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയ്ക്ക് 99.61 ശതമാനം വിജയം കണ്ടെത്താനായി.

എല്ലാ വിഷയങ്ങളിലും ഏ പ്ലസ് നേടാന്‍ 1716 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ സാധിച്ചു. ഇതില്‍ 591 ആണ്‍കുട്ടികളും 1,125 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ 1,255 കുട്ടികള്‍ (418 ആണ്‍കുട്ടികള്‍, 837 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 461 കുട്ടികള്‍ക്കും (173 ആണ്‍കുട്ടികള്‍, 288 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാനായി.

പത്തനംതിട്ട ജില്ലയില്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന 10,027 പേരില്‍ ആകെ പരീക്ഷ എഴുതിയത് 10,021 പേരാണ്. ഇവരില്‍ 9,991 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 99.7. പരീക്ഷ എഴുതിയ 5,233 ആണ്‍കുട്ടികളില്‍ 5218 പേരും 4,788 പെണ്‍കുട്ടികളില്‍ 4,773 പേരും ഉപരിപഠനത്തിന് അര്‍ഹരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

കൊച്ചി : കേരളത്തിന് റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായുള്ള മൂന്ന് ലക്ഷം കോടിയുടെ വികസന പദ്ധതിയുമായി കേന്ദ്ര ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ​ഗ‍ഡ്കരി. ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റിൽ...

ഇടിമിന്നലോടു കൂടിയ മഴയ്ക് സാധ്യത : 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം : സംസ്ഥാനത്ത് ആഗസ്റ്റ് 16 മുതൽ 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന...
- Advertisment -

Most Popular

- Advertisement -