Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഗുണ്ടാപ്പിരിവ് നൽകാത്തതിനാൽ...

ഗുണ്ടാപ്പിരിവ് നൽകാത്തതിനാൽ സ്‌പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി : കാപ്പ കേസ് പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

തിരുവല്ല : തിരുവല്ലയിൽ സ്‌പാ ജീവനക്കാരിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗുണ്ടാ പിരിവ് നൽകാത്തതിന് കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. സംഭവത്തില്‍ കാപ്പാ കേസ് പ്രതി മരണ സുബിൻ എന്ന് വിളിക്കുന്ന സുബിന്‍ അലക്‌സാണ്ടര്‍ അടക്കം മൂന്നു പേര്‍ പിടിയിലായി. മൂന്ന് പ്രതികള്‍ ഒളിവിലാണ്.

ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം.50000 രൂപ ആവശ്യപ്പെട്ട് സുബിനും കൂട്ടാളികളും സ്പായില്‍ എത്തി.പണം നൽകാത്തതിനെ തുടർന്ന് റിസപ്ഷനിലുണ്ടായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തി. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയോളം പ്രതികൾ കവർന്നതായും പരാതിയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കും – ജില്ലാ കളക്ടർ

ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാന്റുമായി ബന്ധപ്പെട്ട് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ബസ്റ്റാൻഡിൽ രാത്രി സാമൂഹ്യ വിരുദ്ധരുടെ...

യുവജാഗ്രതി യുവജന സമ്മേളനം

മല്ലപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജനപ്രസ്ഥാനമായ അയുദ്ധും സ്റ്റുഡൻസ് ഫോർ ഡെവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായി മല്ലപ്പള്ളി മാതാമൃതാനന്ദമയി മഠത്തിൽ  യുവജാഗ്രതി യുവജന സമ്മേളനം സംഘടിപ്പിച്ചു. യുവജന സമ്മേളനത്തിന് മുന്നോടിയായി നടന്ന നൂറോളം ബൈക്കുകൾ...
- Advertisment -

Most Popular

- Advertisement -