Tuesday, April 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഏറ്റുമാനൂർ മഹാദേവ...

ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉൽസവം : കടപ്പൂര് കരക്കാരുടെ  സമർപ്പണം 17-ന്

കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ  ഉത്സവത്തിനായി കടപ്പൂര് നിവാസികളുടെ നേതൃത്വത്തിലുള്ള കുലവാഴ,കരിക്കിൻ കുല സമർപ്പണം ഫെബ്രുവരി 17-ന് നടക്കും. കാലങ്ങളായി കടപ്പൂര് നിവാസികൾ അവരവരുടെ വീടുകളിൽ നട്ടുവളർത്തിയ കുലവാഴ,കരിക്കിൻകുല,കരിമ്പ് തുടങ്ങിയ കാർഷിക വിഭവങ്ങളുമായി രഥഘോഷയാത്രയായി എത്തി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ ഉത്സവ കൊടിയേറ്റ് ആയ 18-ന് തലേദിവസം(17)
ദീപാരാധന സമയത്ത് സന്നിധിയിൽ സമർപ്പിക്കും.

തുടർന്ന് ഉത്സവം നടത്തിപ്പിനുള്ള ആദ്യകാണിക്ക് അർപ്പിച്ച് വിളിച്ചുവരുത്തി ചൊല്ലി പ്രായശ്ചിത്തം നടത്തി അടുത്ത വർഷത്തേക്കുള്ള അനുജ്ഞയും വാങ്ങി മടങ്ങും. 17-ന് വൈകിട്ട്  മൂന്നിന്കടപ്പൂര് ദേവി സന്നിധിയിൽ യാത്ര ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ ഉദ്ഘാടനം ചെയ്യും. കടപ്പൂര് ദേവീക്ഷേത്രം പ്രസിഡൻറ് കെ . ആർ . ശശികുമാരൻ നായർ അധ്യക്ഷത വഹിക്കും.

ക്ഷേത്ര അധികാരി ഡോക്ടർ എം. ജെ.എം.നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, മഹാദേവക്ഷേത്രം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് .അഭിലാഷ് മുഖ്യപ്രഭാഷണവും നടത്തും.മേൽശാന്തി ബിജു നാരായണൻ നമ്പൂതിരി രഥം ഭദ്രദീപം തെളിയിക്കൽ നിർവഹിക്കും.

വയല,ഞരളപ്പുഴ, വെമ്പള്ളി, കളത്തൂര്, കാണക്കാരി, വാറ്റുപുര, വള്ളിക്കാട്
തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഘോഷയാത്രകൾ വൈകിട്ട് നാലിന് സമർപ്പണ ഘോഷയാത്രയായി പുറപ്പെടും. തുടർന്ന് ആരംഭിക്കുന്ന വർണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുമ്പോൾ കുലവാഴയും, കരിക്കിൻ കുലകളും മന്ത്രി വി. എൻ. വാസവൻ ഏറ്റുവാങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.   

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും

തൃശൂർ : മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും.അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. .2003–2010 കാലഘട്ടത്തിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു .2010...

ഉപതിരഞ്ഞെടുപ്പ്‌ : 11 ഇടത്ത്‌ ഇന്ത്യ മുന്നണിയും 2 ഇടത്ത്‌ എൻഡിഎ യും മുന്നേറുന്നു

ന്യൂ ഡൽഹി : രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.10 ഇടത്ത്‌ ഇന്ത്യ മുന്നണിയും 2 ഇടത്ത്‌ എൻഡിഎ യും മുന്നേറുന്നു.പഞ്ചാബിലെ ജലന്ധറിൽ എഎപി സ്ഥാനാർഥി...
- Advertisment -

Most Popular

- Advertisement -