Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaബൈക്ക് നിയന്ത്രണം...

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യൂതി തൂണിൽ ഇടിച്ച് ചികിത്സയിലിരുന്ന എടത്വ സ്വദേശിയായ യുവാവ് മരിച്ചു 

ആലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ വെട്ടുതോട് പാലത്തിന് സമീപം റോഡിന്റെ വളവില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യൂതി തൂണിൽ  ഇടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എടത്വ കളങ്ങര കോട്ടവിരുത്തില്‍ റെജി കെ. ജേക്കബ്ബിന്റെ മകന്‍ രഞ്ജു ജേക്കബ്ബ് മാത്യു (24) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. ആലപ്പുഴയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത യുവാക്കള്‍ ബൈക്കുകളിലായി വീട്ടിലേയ്ക്ക് മടങ്ങുന്ന വഴിയാണ് അപകടം . ഗുരുതരമായി പരിക്കേറ്റ രഞ്ജുവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ലാര്‍ക്ക് നിയമനം

കോന്നി : കോന്നി മെഡിക്കല്‍ കോളജിലെ സിമെറ്റ് നഴ്‌സിംഗ് കോളജില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു. യോഗ്യത : ബിരുദം, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റെറ്റിംഗ്, എക്‌സാമിനേഷന്‍  റെക്കോഡിങ് (ഡംപിങ്).  ബി കോം ഫിനാന്‍സ്, ടാലി...

നെടുമ്പാശ്ശേരി അപകടം : സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ല ; മറ്റു പ്രതികൾക്ക് ജാമ്യം

കൊച്ചി : നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ല.സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.നവംബർ പതിനാറിന്...
- Advertisment -

Most Popular

- Advertisement -