Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരസ്പരം ക്ഷമിച്ചും...

പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും വലിയ നോമ്പിന്റെ പുണ്യത്തിലേക്ക് നടന്നടുക്കണം: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ

കോട്ടയം : പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും വലിയ നോമ്പിന്റെ പുണ്യത്തിലേക്ക് നടന്നടുക്കണമെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ക്ഷമ മനുഷ്യ മനസിന് സമാധാനം പ്രദാനം ചെയ്യും. നോമ്പിന്റെ പുണ്യനാളുകളിലേക്ക് കടക്കുമ്പോൾ സ്വാർത്ഥചിന്താ​ഗതി വെടിയണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

വലിയ നോമ്പിന് ആരംഭം കുറിച്ച് കോട്ടയം പഴയ സെമിനാരിയിൽ നടന്ന ശുബ്ക്കോനോ ശുശ്രൂഷയ്ക്ക് സഭാധ്യക്ഷൻ മുഖ്യകാർമ്മികത്വം വഹിച്ചു. സെമിനാരി വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ സഹകാർമ്മികത്വം വഹിച്ചു. ഫാ.കെ.വി ഏലിയാസ് സന്ദേശം നൽകി. വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ്, സെമിനാരി അധ്യാപകർ, വൈ​ദിക വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേത്രപരിശോധനയും കൊതുകുജന്യ രോഗബോധവൽക്കരണവും

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത്, നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രം, പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിന്റെ സംയുക്താഭിമുഖ്യത്തിൽ പുതിയകാവ് ഗവ. ഹൈസ്കൂളിൽ നേത്രപരിശോധനയും കൊതുകുജന്യ രോഗങ്ങളെക്കുറിച്ചും അവയുടെ നിയന്ത്രണ മാർഗങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണവും ഉൾപ്പെടുത്തിയ ജില്ലയിലെ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം- തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 17 (എഴുപുന്ന ഗേറ്റ്) ഫെബ്രുവരി 28 ന് വൈകിട്ട് അഞ്ചു മണി മുതല്‍ മാര്‍ച്ച് നാലിന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി...
- Advertisment -

Most Popular

- Advertisement -