Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiതാല്‍ക്കാലിക ജീവനക്കാരെ...

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ  നീക്കം ഹൈക്കോടതി തടഞ്ഞു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ വീണ്ടും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ നടപടിയിലാണ് നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണം നല്‍കാനും സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.

എന്നാൽ  ചീഫ് സെക്രട്ടറി സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞു ജസ്റ്റിസ് മുഹമ്മദ് നിയാസ് ഉത്തരവിട്ടത്.

വിവിധ വകുപ്പുകളിലായി 23 നിയമന ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഉത്തരവുകള്‍ നിലനില്‍ക്കെ പഞ്ചായത്ത്, ലൈബ്രേറിയന്‍ തസ്തികയില്‍ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊങ്കാല മഹോത്സവം

തിരുവല്ല : ഇരമല്ലിക്കര പൗർണമി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 22 നു നടക്കും. ക്ഷേത്രം തന്ത്രി ഗോവിന്ദൻ നമ്പൂതിരിയുടെയും മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ രാവിലെ 9.30 നു പൊങ്കാല...

സാമ്പത്തിക – നിയമന തട്ടിപ്പുകൾക്കെതിരെ സമഗ്ര അന്വേഷണം വേണം:  അഡ്വ. വി എ സൂരജ്

കോഴഞ്ചേരി : അയിരൂർ വില്ലേജ് സഹകരണ സംഘം സാമ്പത്തിക - നിയമന തട്ടിപ്പുകൾക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു. അയിരൂർ വില്ലേജ് സഹകരണ...
- Advertisment -

Most Popular

- Advertisement -