Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ...

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് :  ഉച്ചയ്ക്ക് രണ്ടു മുതൽ ഗതാഗത നിയന്ത്രണം 

കോട്ടയം :  ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഇന്ന് (27) ഉച്ചക്ക് 2 മുതല്‍ ഏറ്റുമാനൂരിലും പരിസര പ്രദേശത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കും വരെ ഏറ്റുമാനൂർ- മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും, റോഡിന്റെ വശങ്ങളില്‍ പാര്‍ക്കിങ്ങും നിരോധിച്ചു.  

ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളില്‍നിന്നും മണർകാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എംസി റോഡ് കോട്ടയം ടൗൺ വഴി പോകേണ്ടതാണ്. മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ കുരിശുപളളി കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മോസ്കോ കവല വഴി പോകണം.

മണർകാട് ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ പെട്രോള്‍ പമ്പ് ഭാഗത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് അയർക്കുന്നം വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലുദിവസത്തിനകം കാലവർഷം കേരളത്തിലെത്തും : ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവർഷം നാലുദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാവകുപ്പ്. എൽനിനോ പ്രതിഭാസം കാരണം ഇത്തവണ കാലവർഷം ശരാശരിയിൽ താഴെയായിരിക്കും എന്നായിരുന്നു ആദ്യ സൂചനകളെങ്കിലും തുടക്കത്തിൽ മഴ ശക്തമാകുമെന്നാണ് വിലയിരുത്തൽ.  ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ...

ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍ : ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസ്

കൊല്ലം : കൊല്ലം സ്വദേശിനിയായ യുവതിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളായ അതുല്യ ശേഖർ(30) ആണ് മരിച്ചത്...
- Advertisment -

Most Popular

- Advertisement -