Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsആറ്റുകാല്‍ പൊങ്കാല...

ആറ്റുകാല്‍ പൊങ്കാല : നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സേവാഭാരതിയുടെ ശുചീകരണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സേവാഭാരതി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തി. നഗരത്തിലെ നൂറു കേന്ദ്രങ്ങളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷ് നിര്‍വഹിച്ചു. അയ്യായിരം പ്രവര്‍ത്തകരാണ് ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത്.

ആറ്റുകാലമ്മയുടെ മുഴുവന്‍ ഭക്തര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനമാണ് സേവാഭാരതി നടത്തുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു മേയര്‍ വി.വി. രാജേഷ് പറഞ്ഞു. പൊങ്കാല അര്‍പ്പണം നടക്കുന്ന എല്ലാ പ്രദേശത്തുമായി നടക്കുന്ന ശുചീകരണം മാതൃകാപരമാണ്.

നമ്മുടെ നാട് എപ്പോഴൊക്കെ  പ്രതിസന്ധി നേരിട്ടിട്ടുണ്ടോ ആ സമയത്തൊക്കെ തന്നെ വളരെ സജീവമായി മുന്നില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ് സേവാഭാരതി. അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മുമ്പ് കുടിവെള്ള ക്ഷാമം വന്നപ്പോഴും സേവാഭാരതിയുടെ പ്രവര്‍ത്തനം കേരളം കണ്ടതാണെന്നും  വി.വി. രാജേഷ് പറഞ്ഞു.

സേവാഭാരതി ജില്ല അധ്യക്ഷന്‍ അഡ്വ. ഡി. മനു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിജയന്‍, ആര്‍എസ്എസ് ദക്ഷിണ പ്രാന്ത കാര്യകാരി സദസ്യന്‍ പി. സുധാകരന്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് പി. പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം

പത്തനംതിട്ട : ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. സീതത്തോട്ടിൽ മരം വീണ് വീട് തകർന്നു. രണ്ട് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. സീതത്തോട് സ്വദേശി ശ്യാമളയുടെ വീടിന് മുകളിലേക്ക്...

കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി

തിരുവനന്തപുരം : കെ.സച്ചിദാനന്ദന്‍ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍. മെയ് 31 വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്.2022ല്‍ ചുമതലയേറ്റ സമിതിയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു. സംസ്ഥാനത്തു തുടര്‍ഭരണം വേണ്ടെന്ന് കെ.സച്ചിദാനന്ദന്‍ നടത്തിയ...
- Advertisment -

Most Popular

- Advertisement -