Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsമുൻ ബിഗ്...

മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനും വൈക്കം മുൻ സിപിഐ എംഎൽഎ കെ.അജിത്തും ബിജെപിയിൽ

തിരുവനന്തപുരം: മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനും വൈക്കം മുൻ സിപിഐ എംഎൽഎ കെ. അജിത്തും ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇരുവരും പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ റോബിൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുണ്ട്. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ റോബിന്റെ വരവ് സഹായിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

2006, 2011 വർഷങ്ങളിൽ വൈക്കത്ത് നിന്ന് സിപിഐ ടിക്കറ്റിൽ എംഎൽഎയായ അജിത്തിന്റെ പാർട്ടി മാറ്റം ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ്. ദളിത് വിഭാഗങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് സിപിഐ വിട്ടതെന്ന് അജിത് വ്യക്തമാക്കി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, എൻഡിഎ ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ, കെ. സോമൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബേക്കറിയുടെ മറവിൽ നിരോധിത പുകയില വിൽപ്പന: എക്സൈസ് സംഘം പിടികൂടി

കോട്ടയം : ഏറ്റുമാനൂർ പേരൂർ കണ്ടൻചിറയിൽ പി ആർ ബേക്കറിയുടെ ഗോഡൗണിൽ നിന്ന് 90 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. വിപണിയിൽ ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന...

തെരുവോണം- 2025 നടന്നു

തിരുവല്ല : വാട്സാപ്പ്‌ കൂട്ടായ്മയായ  നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയുടെ  ഓണാഘോഷ പരിപാടി  തെരുവോണം-  2025 എസ്‌ സി എസ്‌  വി ജി എം ഹാളിൽ നടന്നു. തിരുവല്ല സബ്‌ കലക്ടർ സുമിത്‌ കുമാർ...
- Advertisment -

Most Popular

- Advertisement -