Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല യുവതീ...

ശബരിമല യുവതീ പ്രവേശനം: എതിർപ്പുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ  എതിർപ്പുമായി തിരുവിതാകൂർ ദേവസ്വം ബോർഡ്. ഇക്കാര്യത്തിലുള്ള ബോർഡിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കാനും കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. ബോർഡിന് ഇക്കാര്യത്തില്‍ യാതൊരാശയക്കുഴപ്പവുമില്ലെന്നും യോഗത്തിനു ശേഷം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്ത മാക്കി.

ക്ഷേത്രാചാരങ്ങളെയും ക്ഷേത്രങ്ങളെയും പരിരക്ഷിക്കുക എന്നതാണ് ബോർഡിന്റെ ഉത്തരവാദിത്വം. അതിനാല്‍ യുവതീ പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതിയുടെ 2018ലെ വിധിയെ എതിർത്തു  സത്യവാങ്മൂലം നല്‍കും. കാലാകാലങ്ങളായി ശബരിമലയില്‍ നിലനില്‍ക്കുന്ന സ്ത്രീ പ്രവേശനത്തെ സംബന്ധിക്കുന്ന ആചാരങ്ങള്‍ നിലനിർത്തുക എന്നുള്ളതാണ് ബോർഡിന്റെ അഭിപ്രായം.

അത് ഈ മാസം 14ന് മുൻപ് സുപ്രീംകോടതിയെ അറിയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്താനും കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. സുപ്രീംകോടതി വിധിയെ ബോർഡ് അനുകൂലിക്കില്ല. അത് പ്രമേയമായി എടുത്ത് സത്യവാങ്മൂലം നല്‍കണമെന്നാണ് ബോർഡിനു കിട്ടിയ നിയമോപദേശം. അതനുസരിച്ചാണ് നടപടി സ്വീകരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു

തിരുവനന്തപുരം : വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ കയറിയ മദ്യലഹരിയിലായിരുന്ന മധ്യവയസ്‌ക്കൻ യുവതിയെ തള്ളിയിട്ടു .നട്ടെല്ലിനു പരുക്കേറ്റ പേയാട് സ്വദേശിനി ശ്രീക്കുട്ടിയെ(19) ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തിരുവനന്തപുരത്തേക്ക്...

പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല : കറാച്ചിയിലും ആക്രമണം നടത്തി

ന്യൂഡൽഹി : പാക്കിസ്ഥാനിലെ കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. കറാച്ചിയിലെ വ്യോമതാവളത്തിലാണ് ആക്രമണം നടത്തിയത.ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് സേനകൾ ഇക്കാര്യം വ്യക്തമാക്കിയത് . ഇന്ത്യ തദ്ദേശീയമായി...
- Advertisment -

Most Popular

- Advertisement -