Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇറാനിലെ യുഎസ്-ഇസ്രയേൽ...

ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണം: മരണം 787

ന്യൂഡൽഹി: ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നു. ഇറാനിയൻ റെഡ് ക്രസന്റ് ആണ് കണക്ക് പുറത്തുവിട്ടത്. തിങ്കളാഴ്ച മരണസംഖ്യ 555 ആയിരുന്നു. ഫെബ്രുവരി 28 നാണ് ഇറാനെതിരെ ആക്രമണം ആരംഭിച്ചത്.

യുഎസ്-ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയായി ചൊവ്വാഴ്ചയും ഇറാൻ ഗൾഫ് രാജ്യങ്ങളിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തി. ഒമാനിലെ ദുകം തുറമുഖത്തും യുഎഇയിലെ ഫുജൈറയിലും ചൊവ്വാഴ്ച ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. സൗദിയിലെ റിയാദിൽ യുഎസ് എംബസിക്ക് നേരേയും ഇറാൻ ആക്രമണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : പോസ്റ്റൽ ബാലറ്റ് വിതരണം 26 ന് തുടങ്ങും

ആലപ്പുഴ : അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ എർപ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിർവചിച്ചും അതിലേക്ക് നിയോഗിച്ചും ...

മൂന്നാർ അതിശൈത്യത്തിലേക്ക് : സീസണിലെ ഏറ്റവും താഴ്ന്ന താപനില

മൂന്നാർ : മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ...
- Advertisment -

Most Popular

- Advertisement -